25 June Monday

പള്ളിയാക്കല്‍ കാര്‍ഷികപ്പെരുമ കണ്ടറിയാന്‍ അനന്തപുരിയിലെ സഹകാരി സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017

പറവൂര്‍ > പള്ളിയാക്കല്‍ കാര്‍ഷികപ്പെരുമ കണ്ടറിഞ്ഞ്,അനുഭവങ്ങള്‍ പങ്കുവച്ച് തിരുവനന്തപുരം ജില്ലയില്‍നിന്നെത്തിയ പ്രതിനിധിസംഘം. എസ് കെ ആചാര്യയുടെ നേതൃത്വത്തിലുള്ള എണ്‍പതംഗ പ്രതിനിധി സംഘമാണ് പള്ളിയാക്കല്‍ സഹകരണ ബാങ്ക് സന്ദര്‍ശിച്ചത്. തിരുവനന്തപുരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കര്‍ഷകസംഘം നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘമാണ് പള്ളിയാക്കല്‍ സന്ദര്‍ശിച്ചത്.

ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് കെ സി വിക്രമന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ബാങ്ക് പ്രസിഡന്റ് എം എസ് ജയചന്ദ്രന്‍, ടീംലീഡര്‍ എസ് കെ ആചാര്യ, പി വി രവി, ബാങ്ക് സെക്രട്ടറി എം പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.

പൊക്കാളിക്കൃഷിയിടങ്ങള്‍, വിവിധ സ്വാശ്രയ സംഘങ്ങളുടെ കൃഷിയിടങ്ങള്‍, ഫാമുകള്‍ എന്നിവയും ചാത്തനാട് സെന്റ് വിന്‍സെന്റ് പള്ളിയുടെ നാലേക്കര്‍ കൃഷിയിടവും സംഘം സന്ദര്‍ശിച്ചു. ഇടവക വികാരി ജോസ് കുര്യാപ്പിള്ളി പ്രതിനിധിസംഘത്തെ വരവേറ്റു. പൂക്കൃഷി, കരനെല്‍ക്കൃഷി, മത്സ്യക്കൃഷി, വാഴത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവ സന്ദര്‍ശിച്ചശേഷം സംഘം വൈകിട്ട് മടങ്ങി.

പ്രധാന വാർത്തകൾ
Top