Top
20
Wednesday, September 2017
About UsE-Paper

കുടുംബശ്രീപ്രവര്‍ത്തനം പഠിക്കാന്‍ ത്രിപുരസംഘം വാരപ്പെട്ടിയില്‍

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


കോതമംഗലം  > സംസ്ഥാനത്തെ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെയും നടത്തിപ്പിനെയും ക്കുറിച്ച്  പഠിക്കുന്നതിനായി ത്രിപുരയില്‍നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാരപ്പെട്ടി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. 11-ാംവാര്‍ഡിലെ ചന്ദന കുടുംബശ്രീ യൂണിറ്റിലെത്തിയ സംഘത്തെ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മോഹനന്‍ കുടുംബശ്രീ പ്രസിഡന്റ് സാവിത്രി മോഹനന്‍, സെക്രട്ടറി രഞ്ജിനി ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച പാല്‍വില്‍പ്പനകേന്ദ്രവും സംഘം സന്ദര്‍ശിച്ചു. ഗുമതി ജില്ലയിലെ മഹാറാണ സൌത്തിന്റെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് സേപ്ര, മഹാറാണ ഈസ്റ്റ് പഞ്ചായത്തിന്റെ പ്രസിഡന്റ് ബെയ്പിന്‍, മഹാറാണ നോര്‍ത്തിന്റെ പ്രസിഡന്റ് ബിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളാണ് പഠനത്തിനായി എത്തിയത്.

കുടുംബശ്രീ യൂണിറ്റുകളെ പഞ്ചായത്തുമായി സംയോജിപ്പിച്ച് കേന്ദ്രാവിഷ്കൃത ഫണ്ടും സംസ്ഥാനഫണ്ടും ഉപയോഗിച്ച് സ്ത്രീകളുടെ വളര്‍ച്ചയ്ക്കായി കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. വാരപ്പെട്ടിയിലെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചു.

Related News

കൂടുതൽ വാർത്തകൾ »