20 November Tuesday

അങ്കമാലി ആശുപത്രിയിൽ അൾട്രാസൗണ്ട‌് സ‌്കാനിങ‌് യൂണിറ്റ‌് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 14, 2018


അങ്കമാലി
അങ്കമാലി താലൂക്ക‌് ആശുപത്രിയിൽ അൾട്രാസൗണ്ട‌് സ‌്കാനിങ‌് യൂണിറ്റിന്റെ പ്രവർത്തനോദ‌്ഘാടനം ഇന്നസെന്റ‌് എംപി നിർവഹിച്ചു. ഇന്നസെന്റ‌് എംപിയുടെ പ്രാദേശികവികസനഫണ്ടിൽനിന്ന‌് 12ലക്ഷം രൂപയാണ‌് സ‌്കാനിങ‌് യൂണിറ്റിന‌് ചെലവഴിച്ചത‌്.

ചടങ്ങിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ‌്സൺ എം എ ഗ്രേസി  സ്വാഗതം പറഞ്ഞു. അഡീഷണൽ ഡിഎംഒ വിവേക‌് മുഖ്യപ്രഭാഷണം നടത്തി.  ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് പി ടി പോൾ, നഗരസഭാ  വൈസ‌് ചെയർമാൻ സജി വർഗീസ‌്, ആരോഗ്യകാര്യ സ‌്റ്റാൻഡിങ‌്  കമ്മിറ്റി ചെയർപേഴ‌്സൺ പുഷ‌്പ മോഹൻ, കൗൺസിലർ കെ കെ സലി എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top