18 July Wednesday

നാടന്‍ പച്ചക്കറിയുമായി വിഷുവിപണി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Apr 14, 2018

മൂവാറ്റുപുഴ >  കൃഷിവകുപ്പിന്റെ വിഷുവിപണിയായ 'വിഷുക്കണി 2018' നാടന്‍പച്ചക്കറികളുടെ വിഷുകാഴ്ചയായി. വാളകം പഞ്ചായത്തില്‍ നടത്തിയ വിഷുച്ചന്തയിൽ കര്‍ഷകരില്‍നിന്നും 10 ശതമാനം അധികവില നല്‍കി സംഭരിച്ച നാടന്‍പച്ചക്കറികളാണ് വിറ്റത്. പയര്‍, പാവല്‍, വെള്ളരി, പടവലം തുടങ്ങി നാടന്‍ മാമ്പഴംവരെ വിപണിയില്‍ ലഭ്യമായിരുന്നു. പൊതുവിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റത്.   പച്ചക്കറിതൈ നട്ട് എല്‍ദോ എബ്രഹാം എംഎല്‍എ വിഷുക്കണി 2018 ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ആദ്യവില്‍പ്പന നിര്‍വഹിച്ചു. പഞ്ചായത്തില്‍ 2017‐18 വര്‍ഷത്തില്‍ ഏറ്റവുമധികം തരിശുനിലം കൃഷിചെയ്ത കൈരളി നെല്‍വയല്‍ സംരക്ഷണസമിതിക്കുള്ള  പുരസ്‌കാരം  ജില്ലാ പഞ്ചായത്ത് അംഗം എന്‍ അരുണ്‍ വിതരണംചെയ‌്തു.  ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ സി ഏലിയാസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ മോഹനന്‍, കൃഷി ഓഫീസര്‍ ജാസ‌്‌മിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

കോലഞ്ചേരി >   സിപിഐ എം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിഷുച്ചന്ത നടത്തി. പഴന്താട്ടത്ത് ജില്ലാ കമ്മിറ്റി അംഗം സി ബി ദേവദര്‍ശനന്‍ ഉദ്ഘാടനംചെയ്തു. എം കെ മനോജ് അധ്യക്ഷനായി. അഡ്വ. കെ എസ് അരുണ്‍കുമാര്‍, പി ബിജുകുമാര്‍, സി വി രാമന്‍കുട്ടി, എം എന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ചൂണ്ടിയില്‍ ലോക്കല്‍ സെക്രട്ടറി എന്‍ വി കൃഷ്ണന്‍കുട്ടി ഉദ്ഘാടനംചെയ്തു. എം എന്‍ അജിത്, എ സുഭാഷ്, പി വി റെജി, പോള്‍ ടി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മലയിടംതുരുത്തില്‍ ലോക്കല്‍ സെക്രട്ടറി ജിന്‍സ് ടി മുസ്തഫ ഉദ്ഘാടനംചെയ്തു. പി പി ബേബി, വി ജെ വര്‍ഗീസ്, കെ വി ആന്റണി, ടി ടി വിജയന്‍, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു. വെണ്ണിക്കുളത്ത് ലോക്കല്‍ സെക്രട്ടറി കെ സനല്‍കുമാര്‍ ഉദ്ഘാടനംചെയ്തു. കെ ഒ തങ്കപ്പന്‍ അധ്യക്ഷനായി. പി പി ബേബി, ടി കെ സന്തോഷ്, കെ എം ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു. തിരുവാണിയൂരില്‍ ലോക്കല്‍ സെക്രട്ടറി കെ എ ജോസ് ഉദ്ഘാടനംചെയ്തു. സി ജി രാജന്‍ അധ്യക്ഷനായി. ടി ജി രഘു, ബിന്ദു മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. പട്ടിമറ്റത്ത് സി പി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.

പെരുമ്പാവൂര്‍ >   സിപിഐ എം ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിഷുവിനോടനുബന്ധിച്ച് ജൈവ പച്ചക്കറിസ്റ്റാളുകൾ ആരംഭിച്ചു. ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ സ്റ്റാൾ ജില്ലാകമ്മിറ്റി അംഗം പി കെ സോമൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി സി ബി എ ജബ്ബാർ അധ്യക്ഷനായി. വി കെ സന്തോഷ്,  ജോൺ ജേക്കബ്, ശ്രീജിത‌്, എൻ സി ബേബി, പി വിജയൻ, ജി അനിൽ കുര്യൻ എന്നിവർ സംസാരിച്ചു. ഓടക്കാലി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച ജൈവപച്ചക്കറി വിഷുച്ചന്ത ജില്ലാകമ്മിറ്റി അംഗം വി പി ശശീന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മിറ്റിക്കു കീഴിലുള്ള വിവിധ ബ്രാഞ്ചുകള്‍ കൃഷിചെയ്‌തെടുത്ത പച്ചക്കറികളാണ് വിഷുച്ചന്തയില്‍ വില്‍പ്പന നടത്തിയത്. ലോക്കൽ  സെക്രട്ടറി ഷാജി സരിഗ അധ്യക്ഷനായി. എ എന്‍ രാജീവ്, വസന്ത് പി ഗോപി, ഇ എം ശങ്കരന്‍, കെ എസ്ശശീധരന്‍, എ കെ സുജീഷ്, എം കെ രവി, കെ എ മോഹനന്‍, സി എ  യൂസഫ്, ലൈല അബ്ദുല്‍ ഖാദര്‍, എന്‍ എ സുരേഷ് എന്നിവര്‍ സംസാരിച്ചു.

വെങ്ങോല ലോക്കൽ ജൈവ പച്ചക്കറിസ്റ്റാൾ ഏരിയ കമ്മിറ്റി അംഗം എം ഐ ബീരാസ് ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി സി വി ഐസക് അധ്യക്ഷനായി. കെ എം മുഹമ്മദ്, കെ കെ ശിവൻ, ടി വി എൽദോസ്, പി എ സിറാജ്, ആർ സുകുമാരൻ, കെ എം ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. അറയ്ക്കപ്പടി ലോക്കലിൽ ഏരിയ കമ്മിറ്റി അംഗം എൻ ആർ വിജയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം കെ ബാലൻ അധ്യക്ഷനായി. കെ വി ജയകുമാർ, പി എച്ച് ഷിഹാബ്, പി എസ് നാരായണൻ, എം വി ഉദയൻ, എം പി സുരേഷ് എന്നിവർ സംസാരിച്ചു.

സിപിഐ എം വേങ്ങൂർ ലോക്കൽ ജൈവ പച്ചക്കറിസ്റ്റാൾ ജില്ലാകമ്മറ്റി അംഗം പി കെ സോമൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ എം എൽദോ അധ്യക്ഷനായി. കെ ജി വിജയൻ, കെ കെ കൃഷ്ണൻകുട്ടി, വിനു സാഗർ, പി എ സജീവ് എന്നിവർ സംസാരിച്ചു. വേങ്ങൂർ പഞ്ചായത്ത് സ്വാശ്രയ കർഷകവിപണി നടത്തുന്ന വിഷുച്ചന്ത  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എ ഷാജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രീതി ബിജു, ഷീബ ചാക്കപ്പൻ, സോണി, അജി ജോൺ, രമ്യ സുരേഷ്, കെ എം ജോസഫ് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top