Top
23
Tuesday, January 2018
About UsE-Paper

പതാകപ്രയാണം തുടങ്ങി; ദീപശിഖ, കൊടിമര ജാഥകള്‍ ഇന്ന്

Sunday Jan 14, 2018
സ്വന്തം ലേഖകന്‍

കൊച്ചി > സിപിഐ എം ജില്ലാസമ്മേളനനഗരിയില്‍ ഉയര്‍ത്താനുള്ള ചെമ്പതാകയും വഹിച്ചുള്ള ജാഥയ്ക്ക് ഉജ്വല തുടക്കം. 19-ാം വയസ്സില്‍ ധീരരക്തസാക്ഷിത്വം വരിച്ച പാമ്പാക്കുട അയ്യപ്പന്റെ സ്മൃതികുടീരത്തില്‍നിന്നാണ് ശനിയാഴ്ച പതാകജാഥ ആരംഭിച്ചത്. കൊടിമര, ദീപശിഖാ ജാഥകള്‍ ഞായറാഴ്ച ആരംഭിക്കും.

പാമ്പാക്കുടയില്‍ സംസ്ഥാനകമ്മിറ്റി അംഗം കെ എം സുധാകരന്‍ ജാഥാ ക്യാപ്റ്റന്‍ പി ആര്‍ മുരളീധരന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ജില്ലാകമ്മിറ്റി അംഗം ഒ എന്‍ വിജയന്‍ അധ്യക്ഷനായി. ജാഥാംഗങ്ങളായ പുഷ്പദാസ്, സി ബി ദേവദര്‍ശനന്‍, എസ് സതീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ പി സലിം, ജോഷി സ്കറിയ, സുമിത് സുരേന്ദ്രന്‍, എ ഡി ഗോപി, സി കെ പ്രകാശ്, പി ബി രതീഷ്, അനില്‍ ചെറിയാന്‍, എം കെ ബിജു, ബീന ബാബുരാജ്, സുഷമ മാധവന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് സ്വാഗതവും ലോക്കല്‍ സെക്രട്ടറി എം എന്‍ കേശവന്‍ നന്ദിയും പറഞ്ഞു.
പതാകജാഥ ഞായറാഴ്ച രാവിലെ 8.30ന് പാമ്പാക്കുടയില്‍നിന്ന് ആരംഭിച്ച് മൂവാറ്റുപുഴയിലെത്തും. തുടര്‍ന്ന് കവളങ്ങാട്, കോതമംഗലം ഏരിയകളില്‍ പര്യടനം നടത്തും. മൂന്നിന് കോതമംഗലം കോഴിപ്പിള്ളി കവലയിലാണ് ജാഥയെ സ്വീകരിക്കുക.  വൈകിട്ട് അഞ്ചിന് പെരുമ്പാവൂരില്‍ സമാപിക്കും. തിങ്കളാഴ്ച രാവിലെ ഇവിടെനിന്ന് ആരംഭിച്ച് കാലടി, അങ്കമാലി, നെടുമ്പാശേരി, ആലുവ, കളമശേരി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം എറണാകുളം മറൈന്‍ ഡ്രൈവില്‍ സമാപിക്കും.

എം സി  സുരേന്ദ്രന്‍ നയിക്കുന്ന കൊടിമരജാഥ ഞായറാഴ്ച    വൈകിട്ട് അഞ്ചിന് മട്ടാഞ്ചേരി രക്തസാക്ഷിമണ്ഡപത്തില്‍ സംസ്ഥാനകമ്മിറ്റി അംഗം സി എം ദിനേശ്മണി ഉദ്ഘാടനംചെയ്യും. തിങ്കളാഴ്ച രാവിലെ പള്ളുരുത്തി വെളി, തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ കവല, പുത്തന്‍കുരിശ്, കാക്കനാട്, വൈറ്റില എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വൈകിട്ട് മറൈന്‍ ഡ്രൈവില്‍ സമാപിക്കും.

ഞായറാഴ്ച വൈകിട്ട് 5.30ന് ഗോശ്രീ പാലത്തിനുസമീപം പാലിയം രക്തസാക്ഷി എ ജി വേലായുധന്റെ സ്മൃതിമണ്ഡപത്തില്‍നിന്നാരംഭിക്കുന്ന ദീപശിഖാ ജാഥ എസ് ശര്‍മ എംഎല്‍എ ഉദ്ഘാടനംചെയ്യും. സി കെ മണിശങ്കര്‍ ജാഥ നയിക്കും. തിങ്കളാഴ്ച രാവിലെ ഇവിടെനിന്ന് വൈപ്പിന്‍, പറവൂര്‍, ആലങ്ങാട്, കളമശേരി ഏരിയകളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് മറൈന്‍ ഡ്രൈവില്‍ സമാപിക്കും. സമ്മേളനനഗറില്‍ വൈകിട്ട് ആറിന് സ്വാഗതസംഘം ചെയര്‍മാന്‍ സി എന്‍ മോഹനന്‍ പതാക ഉയര്‍ത്തും. 16ന് പ്രതിനിധിസമ്മേളനം തുടങ്ങും. 18ന് വൈകിട്ട് നാലിന് പൊതു പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.

Related News

കൂടുതൽ വാർത്തകൾ »