25 September Tuesday

കോലഞ്ചേരിയിൽ സംഘർഷം സൃഷ്ടിക്കാൻ എംഎൽഎയുടെ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


കോലഞ്ചേരി
കോലഞ്ചേരിയിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള എംഎൽഎയുടെ ശ്രമത്തിൽ പ്രതിഷേധം ശക്തം. സെന്റ് പീറ്റേഴ്‌സ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെ ബുധനാഴ്ച നടന്ന അക്രമണത്തിനും പിന്നീട് വൈകിട്ട് നടന്ന സംഘർഷത്തിലുമാണ് എംഎൽഎയുടെ പങ്ക് മറ നീക്കി പുറത്തു വന്നത്.

പാർടിയിൽ തന്റെ ആധിപത്യം ഉറപ്പിക്കുന്നതിന്ന്  വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ ഇറക്കിയാണ് എംഎൽഎയുടെ നേതൃത്വത്തിൽ പ്രകോപനപരമായ പ്രകടനം നടത്തിയത്. കോലഞ്ചേരിയിൽ സ്ഥാപിച്ചിരുന്ന സിപിഐ എമ്മിന്റെയും എസ്എഫ്‌ഐയുടെയും കൊടിമരങ്ങളും ഫ‌്‌ളക‌്സ് ബോർഡുകളും ഇവർ തകർത്തു. എംഎൽഎ പരാജയമാണെന്ന് കോൺഗ്രസിനുള്ളിൽ ചർച്ച തുടങ്ങിയിട്ട് നാളുകളായി. ഇത് പാർ‌ടിവേദിയിൽ തുറന്നുപറഞ്ഞ ഡിസിസി സെക്രട്ടറിയെ എംഎൽഎയും ആജ്ഞാനുവർത്തികളും കൈയേറ്റം  ചെയ്തു. തുടർന്ന് ഡിസിസി സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.  പാർടിയിലും പൊതുജനങ്ങളുടെ ഇടയിലും സ്വീകാര്യതയില്ലെന്ന് കണ്ടെത്തി പരാതി തള്ളി. ഇതോടെ മണ്ഡലത്തിലും പാർടിയിലും ഒറ്റപ്പെട്ട എംഎൽഎ പേരെടുക്കാൻ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ സംഭവങ്ങൾക്ക് പിന്നിൽ. ടൗണിൽ നടന്ന പ്രകടനത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.


പ്രധാന വാർത്തകൾ
Top