25 September Tuesday

ഓട്ടോ തൊഴിലാളികൾ കാരുണ്യയാത്ര നടത്തും

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


വൈറ്റില
എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷൻ സിഐടിയു വൈറ്റില ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ അറുന്നൂറിൽപ്പരം  ഓട്ടോറിക്ഷാ തൊഴിലാളികൾ നവകേരള നിർമിതിക്കായി  കാരുണ്യയാത്ര നടത്തും. വ്യാഴാഴ്ച കിട്ടുന്ന പണം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. 

കാരുണ്യയാത്രയുടെ ഉദ‌്ഘാടനം ബുധനാഴ‌്ച സിപിഐ എം വൈറ്റില ഏരിയസെക്രട്ടറി അഡ്വ. കെ ഡി വിൻസെന്റ്  ഓട്ടോഡ്രൈവർ സി കെ കനീഷിന് പതാക കൈമാറി നിർവഹിച്ചു.  അഡ്വ. എ എൻ സന്തോഷ് അധ്യക്ഷനായി. ഇ പി സുരേഷ്, എസ് ഹരീന്ദ്രൻ, സുനിൽ, മധു എന്നിവർ സംസാരിച്ചു.
 


പ്രധാന വാർത്തകൾ
Top