Top
23
Thursday, November 2017
About UsE-Paper

ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ ജില്ലാ സമ്മേളനം

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി >  ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം വി ജയരാജന്‍ ഉദ്ഘാടനംചെയ്തു. ഇതരസംസ്ഥാന ലോട്ടറികളെയും ചൂതാട്ടലോട്ടറിയെയും തടയാന്‍ കക്ഷി രാഷ്ട്രീയഭേദമെന്യേ എല്ലാ ലോട്ടറിത്തൊഴിലാളികളും ഒരുമിക്കണമെന്ന് എം വി ജയരാജന്‍ പറഞ്ഞു. ലോട്ടറിമേഖലയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ വിവിധ ക്ഷേമ വികസനപദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഒരു കോടിയോളം ടിക്കറ്റ് അച്ചടിച്ചതും മുഖവില 30 ആക്കി കുറച്ചതും ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതും ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി എന്‍ ശിവരാമന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി എം ജമാല്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ ജയപ്രകാശ് സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ മുരുകന്‍, കെ എം ദിലീപ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സി കെ മണിശങ്കര്‍, പി എം സലിം, സി പി രവീന്ദ്രന്‍, എം കെ ബാലകൃഷ്ണന്‍, പി ജെ മനോജ് എന്നിവര്‍ സംസാരിച്ചു. കെ എം അഷ്റഫ്  സ്വാഗതവും കെ എം ദിലീപ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പി എം സലിം (പ്രസിഡന്റ്), എസ് അഫ്സല്‍ (സെക്രട്ടറി), കെ എം ദിലീപ് (ട്രഷറര്‍). മറ്റു ഭാരവാഹികള്‍: വി സലിം, എന്‍ എം മുഹമ്മദ്, പി എന്‍ ശിവരാമന്‍, പി ടി അഗസ്റ്റിന്‍, സി ആര്‍ പീറ്റര്‍ (വൈസ് പ്രസിഡന്റുമാര്‍), എം കെ കുഞ്ചു, എ ജി പീറ്റര്‍, കെ മുരുകന്‍, പി എം ജ്യോതിഷ്കുമാര്‍, ബിന്ദു ഗോപിനാഥ് (ജോയിന്റ് സെക്രട്ടറിമാര്‍).