22 September Saturday

പട്ടികജാതി പീഡനവിരുദ്ധനിയമം 9‐ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

വൈപ്പിൻ
പാർലമെന്റ് പാസാക്കിയ പട്ടികജാതി പീഡനവിരുദ്ധ നിയമം ഒമ്പതാം ഷെഡ്യൂളിൾ ഉൾപ്പെടുത്തണമെന്ന് പട്ടികജാതി ക്ഷേമ സമിതി വൈപ്പിൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

നേരത്തെ ഉണ്ടായിരുന്ന നിയമം സുപ്രീം കോടതി ഇടപെട്ട് പ്രധാനപ്പെട്ട വകുപ്പുകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തേണ്ടത്. മാലിപ്പുറം വി കെ കൃഷ്ണൻ നഗറിൽ (സഹകരണ ബാങ്ക് ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം കെ ശിവരാജൻ ഉദ്ഘാടനം ചെയ്തു.

രക്തസാക്ഷിമണ്ഡപത്തിൽ ഏരിയ പ്രസിഡന്റ് എൻ എ സുകുമാരൻ പതാക ഉയർത്തി. പുഷ്പാർച്ചനയും നടന്നു. എൻ എ സുകുമാരൻ, ടി കെ ദിനേശൻ, മണി സുരേന്ദ്രൻ എന്നിവർ പ്രസീഡിയമായിരുന്നു. സംഘാടകസമിതി ചെയർമാൻ എ കെ ശശി സ്വാഗതവും ടി കെ മണി നന്ദിയും പറഞ്ഞു. എൻ എ രാജു റിപ്പോർട്ട‌് അവതരിപ്പിച്ചു.

പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനം ചെയ്തു. എൻ സി കാർത്തികേയൻ അധ്യക്ഷനായി. ടി സി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എൻ സി കാർത്തികേയൻ (പ്രസിഡന്റ്), ടി കെ ദിനേശൻ, സിനില പ്രവീൺ (സൈ്പ്രസിഡന്റുമാർ), എൻ എ രാജു (സെക്രട്ടറി), എൻ ബി അരവിന്ദാക്ഷൻ, എൻ കെ ചന്ദ്രൻ, ടി സി ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), എൻ എ സുകുമാരൻ (ട്രഷറർ).

പ്രധാന വാർത്തകൾ
Top