21 September Friday

ചെല്ലാനത്ത് പൈപ്പ‌്‌വഴി കുടിവെള്ളമെത്തി; കുടിവെള്ളക്ഷാമത്തിന‌് അറുതി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


പള്ളുരുത്തി
പതിറ്റാണ്ടുകളായുള്ള കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ചെല്ലാനത്ത് പൈപ്പ‌്‌വഴി കുടിവെള്ളമെത്തി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പൈപ്പ് കണക‌്ഷനും എല്ലാ പ്രധാന സ്ഥലങ്ങളിലും പൊതുടാപ്പും സ്ഥാപിച്ചുകഴിഞ്ഞതായി കൊച്ചി തഹസിൽദാർ അറിയിച്ചു. ഗ്രാമത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ടാങ്കുകളിൽ ലോറികളിൽ വെള്ളം എത്തിച്ച‌്  നാട്ടുകാർ പിന്നീട് പൈപ്പുകൾവഴി വെള്ളം ശേഖരിക്കുകയായിരുന്നു ഇതുവരെ. നാലു ടാങ്കറുകളിലായി  ഇവിടുത്തെ 58 സ്ഥലങ്ങളിലാണ് വെള്ളം എത്തിച്ചിരുന്നത്.  പ്രതിവർഷം മൂന്നുകോടി രൂപ ലോറിവാടക ഇനത്തിൽ ഇതിലേക്കായി ചെലവഴിച്ചുവന്നിരുന്നു.

കലക്ടറുടെ നിർദേശപ്രകാരം കൊച്ചി തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ സമയബന്ധിതമായ പ്രവർത്തനത്തിന്റെ ഫലമായി ആവശ്യമായിടത്ത് പൊതുപൈപ്പുകളും ഗാർഹിക ഉപഭോക്താക്കൾക്കുള്ള ലൈനും വലിക്കുകയായിരുന്നു. കഴിഞ്ഞ 10ന് ടാങ്കർലോറിവഴിയുള്ള കുടിവെള്ളവിതരണം പൂർണമായും അവസാനിപ്പിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ്  പൊതുപൈപ്പുകൾ സ്ഥാപിച്ചത്.

പ്രധാന വാർത്തകൾ
Top