16 October Tuesday

വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചത് ബിജെപി നേതൃത്വത്തിന്റെ അറിവോടെ: എസ്എൻഡിപി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

പറവൂർ > ശബരിമല വിഷയത്തിൽ സർക്കാരിനൊപ്പം നിൽക്കുമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനത്തിനുപിന്നാലെ മൂത്തകുന്നത്ത്‌ ബിജെപി പ്രവർത്തകർ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചത് ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പറവൂർ എസ്എൻഡിപി യൂണിയൻ പ്രസിഡന്റ‌് സി എൻ രാധാകൃഷ്ണൻ. നേതൃത്വത്തിന്റെ അറിവോടെയല്ലെന്നാണ് നേതാക്കൾ പറയുന്നത്. അത് സത്യമാണെങ്കിൽ ആ പ്രവർത്തകരെ പാർടിയിൽനിന്ന‌് പുറത്താക്കാൻ ചങ്കൂറ്റമുണ്ടോഎന്നും അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചതിൽ പ്രതിഷേധിച്ച‌് എസ്എൻഡിപി യൂണിയൻ പറവൂരിൽ നടത്തിയ പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം വിധിയെ സ്വാഗതം ചെയ്യുകയും പിന്നീട് സമരം നടത്തുകയും ചെയ്യുന്ന ആർഎസ്എസ് ഹൈന്ദവ കപട വിശ്വാസികളാണെന്ന‌് യൂണിയൻ സെക്രട്ടറി ഹരി വിജയൻ പറഞ്ഞു. 

ഷൈജു മനക്കപ്പടി,പി എസ് ജയരാജ്,ഡി ബാബു, പ്രസന്നകുമാർ, ദിലീപ് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അമ്പതോളം ബിജെപിക്കാർ രണ്ട് കിലോമീറ്ററോളം വെള്ളാപ്പള്ളിയുടെ കോലവുമായി പ്രകടനം നടത്തിയശേഷമാണ്  മൂത്തകുന്നത്ത്‌ കോലം കത്തിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top