18 September Tuesday
റോ റോ

എംപി വിളിച്ച യോഗം നഗരസഭയിലെ പ്രതിപക്ഷം ബഹിഷ‌്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


മട്ടാഞ്ചേരി
ഫോർട്ട്കൊച്ചി ‐ വൈപ്പിൻ റോ റോ സർവീസുമായി ബന്ധപ്പെട്ട് കെ വി തോമസ് എംപി ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത യോഗം കൊച്ചി നഗരസഭാ  പ്രതിപക്ഷ കൗൺസിലർ ബഹിഷ്കരിച്ചു.  മന്ത്രിതല യോഗം വിളിക്കാനുള്ള തീരുമാനം കഴിഞ്ഞ കൗൺസിലിൽ  മേയർ അംഗീകരിച്ച ശേഷം തിരക്കിട്ട‌്  ബുധനാഴ്ച എംപി വിളിച്ചുചേർത്ത യോഗം  പ്രഹസനമാമെന്ന‌് പ്രതിപക്ഷം ആരോപിച്ചു.  രണ്ട് വർഷത്തോളം റോ റോ സർവീസ് നടത്താതെ നഗരസഭ നിസ്സംഗത തുടർന്നപ്പൊഴും യാതൊന്നും പ്രതികരിക്കാതിരുന്ന  എംപി വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ടാണ‌്  ഇപ്പോൾ യോഗം വിളിച്ചതെന്ന‌് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. സർവകക്ഷി യോഗമല്ല, കിൻകോയുമായി മന്ത്രിതല യോഗമാണ‌് വിളിക്കേണ്ടത്.

ഈ യോഗത്തിൽ കൊച്ചി, വൈപ്പിൻ എംഎൽഎമാരെയും ഉർപ്പെടുത്തി ചർച്ച ചെയ്യണമെന്നാണ‌്  നഗരസഭയിലെ പ്രതിപക്ഷത്തിന്റെ നിലപാട‌്. നിലവിൽ ഒരു റോ റോ വെസലാണ് സർവീസ് നടത്തുന്നത്. അടുത്ത മാസം മറ്റൊരു വെസൽ സർവീസ് നടത്താൻ സാധിക്കുമെന്നാണ് കിൻകോ അധികൃതരുടെ വാദം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റുമായി നഗരസഭാ കൗൺസിലിൽ മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിച്ചിരുന്നു. നാളിതുവരെ ആ കമ്മിറ്റി ചേർന്നിട്ടില്ല. ഇത്തരത്തിൽ നഗരസഭ അനാസ്ഥ തുടരുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ‌് എംപിയുടെ ശ്രമം. റോ റോ സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ മന്ത്രിതല യോഗം ചേരണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, പാർലമെന്ററി പാർടി നേതാവ് വി പി ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top