Top
20
Wednesday, September 2017
About UsE-Paper

പുറപ്പിള്ളിക്കാവ് ഷട്ടര്‍ ചോര്‍ന്ന് പെരിയാറില്‍ ഉപ്പു കലരുന്നു

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

ആലങ്ങാട് > ഷട്ടര്‍ സ്ഥാപിച്ചശേഷവും പുറപ്പിള്ളിക്കാവ് റെഗുലേറ്റര്‍ പാലത്തിലൂടെ പെരിയാറില്‍ ഉപ്പു കലരുന്നു. തിരക്കുപിടിച്ച് ഷട്ടര്‍നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. 

ഷട്ടര്‍ വേണ്ടരീതിയില്‍ പുഴയുടെ അടിയില്‍ ഉറപ്പിക്കാത്തതുമൂലം ഷട്ടറിന്റെ അടിയിലൂടെ കൂടുതലായി ഉപ്പുവെള്ളം കയറുന്നുണ്ട്. കൂടാതെ ചില ഷട്ടറുകള്‍ ചോരുന്നുമുണ്ട്. മഴ കുറവായതിനാല്‍  ഉപ്പുവെള്ളം കൂടുതല്‍ കയറിയാല്‍ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കില്ല.

പെരിയാറില്‍ ഉപ്പുവെള്ളത്തിന്റെ തോത് വര്‍ധിച്ചതിനാല്‍ താല്‍ക്കാലികമായി പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പൂര്‍ണമായി പമ്പിങ് നിര്‍ത്തിവയ്ക്കേണ്ടിവരും. ഇതോടെ ജലസേചനസൌകര്യം പൂര്‍ണമായും ഇല്ലാതാകും. ഇത്  കരുമാല്ലൂര്‍, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിലെ കൃഷിയെയും കുടിവെള്ളസൌകര്യത്തെയും കാര്യമായി ബാധിക്കും.

കഴിഞ്ഞവര്‍ഷം നവംബര്‍ ആദ്യവാരമാണ്  പുറപ്പിള്ളിക്കാവ്  റെഗുലേറ്റര്‍ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. കരുമാല്ലൂര്‍-കുന്നുകര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ 100 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മാണം. 15  ടണ്‍ ഭാരവും 30 അടി വീതിയുമുള്ള 24 ഷട്ടറുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

Related News

കൂടുതൽ വാർത്തകൾ »