20 April Friday

അരക്കോടി മുടക്കി നിര്‍മിച്ചിട്ട് 2 മാസം; കെഎസ്ആര്‍ടിസി പാര്‍ക്കിങ് യാര്‍ഡ് തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2017

പിറവം > കെഎസ്ആര്‍ടിസി പിറവം ഡിപ്പോയില്‍ 50 ലക്ഷം മുടക്കി നിര്‍മിച്ച പാര്‍ക്കിങ് യാര്‍ഡ് തകര്‍ന്നുതുടങ്ങി. സംഭവത്തില്‍ കോര്‍പറേഷന്‍ എന്‍ജിനിയറിങ്വിഭാഗം കഴിഞ്ഞദിവസം പിറവത്ത് അന്വേഷണത്തിനെത്തി. എന്നാല്‍, തിങ്കളാഴ്ച രാത്രിതന്നെ കരാറുകാരന്‍ പാര്‍ക്കിങ് യാര്‍ഡ് പൂര്‍ണമായും കഴുകി ശുചീകരിച്ച് പരാതിയില്‍ കഴമ്പില്ലെന്നു സ്ഥാപിക്കാന്‍ ശ്രമം നടത്തി. ബസ് കയറുമ്പോള്‍ ഇളകിത്തെറിക്കുന്ന കോണ്‍ക്രീറ്റ് മിശ്രിതവും പൊടിയും സഹിക്കാന്‍കഴിയാതെ വന്നതോടെ യാത്രക്കാരും ജീവനക്കാരും കെഎസ്ആര്‍ടിസി എംഡി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
അനൂപ് ജേക്കബ് എംഎല്‍എയുടെ പ്രാദേശികവികസനഫണ്ട് ഉപയോഗിച്ച് രണ്ടുമാസംമുമ്പാണ് പണി പൂര്‍ത്തീകരിച്ചത്. പണികഴിഞ്ഞ അടുത്തദിവസംമുതല്‍ ബസ് പോകുമ്പോള്‍ പൊടി ഉയരാന്‍ തുടങ്ങി. ഇത് ദിനംപ്രതി കൂടിവരികയാണ്. മഴക്കാലത്തും വേനലിലും സ്റ്റാന്‍ഡിലെ വന്‍കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുക പതിവായിരുന്നു. ബസുകള്‍ ഇവിടെ പാര്‍ക്ക്ചെയ്യാന്‍ പറ്റാതായതോടെ കഴിഞ്ഞവര്‍ഷം ഫണ്ട് അനുവദിക്കുകയായിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top