Top
18
Wednesday, October 2017
About UsE-Paper

വീണ്ടും ആനവിശേഷങ്ങളുമായി താമരംകുളങ്ങര മകരജ്യോതി’

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

തൃപ്പൂണിത്തുറ > കേട്ടാലും മതിവരാത്ത ആനവിശേഷങ്ങളുമായി താമരംകുളങ്ങര ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവ സ്മരണിക 'മകരജ്യോതി'. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സ്മരണികയുടെ 15-ാം പതിപ്പിലാണ് ആനക്കമ്പക്കാര്‍ക്കും ആസ്വാദകര്‍ക്കും അറിവും കൌതുകവും പകരുന്ന ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നാട്ടാനവിശേഷങ്ങള്‍, ജീവിതരീതികള്‍, പരിപാലനത്തിലെ പ്രത്യേകതകള്‍, ആവാസവ്യവസ്ഥ, എഴുന്നള്ളിപ്പിന്റെ പ്രത്യേകതകള്‍ തുടങ്ങി ആനസംബന്ധിയായ എല്ലാ വിവരങ്ങളും സ്മരണികയില്‍ ഈ രംഗത്തെ വിദഗ്ധര്‍ അവതരിപ്പിക്കുന്നു.

വന്യജീവി ഗവേഷകന്‍ ഡോ. പി എസ് ഈസ, മൈസൂര്‍ നേച്വര്‍ കണ്‍സര്‍വേഷന്‍ ഫൌണ്ടേഷനിലെ ഗവേഷകന്‍ ഡോ. ജെ ടി ജോണ്‍സിങ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഇ കെ ഈശ്വരന്‍, ഡോ. ജേക്കബ് ചീരന്‍, വൈല്‍ഡ് ലൈഫ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് രാധാക്യഷ്ണന്‍ തുടങ്ങി പ്രമുഖരാണ് എഴുത്തുകാര്‍. വനത്തിനുള്ളില്‍നിന്ന് പകര്‍ത്തിയതുള്‍പ്പെടെ നിരവധി ആനച്ചിത്രങ്ങളും സ്മരണികയിലുണ്ട്.

കഥകളി, നൃത്തം സംഗീതം മേളം, ക്ഷേത്രകലകള്‍ തുടങ്ങി ഓരോ വര്‍ഷവും വ്യത്യസ്ത വിഷയങ്ങള്‍ പ്രമേയമാക്കിയാണ് സ്മരണിക തയ്യാറാക്കുന്നത്. ആനവിശേഷങ്ങള്‍ മാത്രമായുള്ള മൂന്നാമത്തെ പതിപ്പാണ്.

ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തിരക്കഥാകൃത്ത് ശ്രീകുമാര്‍ അരൂക്കുറ്റി സ്മരണിക പ്രകാശനംചെയ്തു. ഷേണായി ചന്ദ്രശേഖരന്‍ ആനയുടെ പാപ്പാനായിരുന്ന ഭാസ്കരന്‍ നായര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!