Top
24
Friday, November 2017
About UsE-Paper

ട്വന്റി-20യുടെ പാടംനികത്തല്‍ കലക്ടര്‍ തടഞ്ഞു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

കിഴക്കമ്പലം > പഞ്ചായത്ത് ‘ഭരണസമിതിയുടെ ഒത്താശയോടെ ട്വന്റി-20 അനധികൃതമായി താമരച്ചാല്‍ പാടശേഖരം നികത്തുന്നത് കലക്ടര്‍ തടഞ്ഞു. ട്വന്റി-20യുടെ ഭക്ഷ്യസ്റ്റാള്‍ നിര്‍മാണത്തിന്റെ മറവിലാണ് ഇവിടെ വന്‍തോതില്‍ പാടം നികത്തിയെടുത്തിരുന്നത്. കര്‍ഷകരും കര്‍ഷകസംഘടനകളും നല്‍കിയ പരാതിയില്‍ ആര്‍ഡിഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ നികത്തല്‍ തടഞ്ഞത്.  

ഒമ്പത് ഏക്കറോളമുള്ള ഇവിടെ നേരത്തെ മൂന്നുപൂ കൃഷി ചെയ്തിരുന്നു. പാടം നികത്തുന്നതോടെ താമരച്ചാല്‍, ഊരക്കാട്, പൊയ്യക്കുന്നം, വിലങ്ങ്, കാവുങ്ങപറമ്പ്, കട്ടിയാട്, മാക്കിനിക്കര, കാരുകുളം എന്നിവിടങ്ങളിലെ ഹെക്ടറുകണക്കിന് പ്രദേശത്ത് കൃഷി മുടങ്ങും. കടമ്പ്രയാറിലേക്ക് ചേരുന്ന വലിയ തോട് നികന്ന് പോകുന്നതിനും ഇടയാക്കും.

കിഴക്കമ്പലം പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും ഉപയോഗിച്ചാണ് ട്വന്റി-20 വ്യാപകമായി പാടം നികത്തുന്നത്. പഞ്ചായത്ത് ഭരണത്തിന്റെ മറവിലാണ് ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങളെന്ന് നാട്ടകാര്‍ പറഞ്ഞു. താര്‍ക്കാലിക ഷെഡ് നിര്‍മിക്കാന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ മറവില്‍ പഞ്ചായത്ത് ‘ഭരണസമിതിയുടെ ഒത്താശയോടെ പാടശേഖരത്തിനു സമീപം വലിയ കെട്ടിടം നിര്‍മിക്കുന്നതിനെതിരെ പ്രദേശത്ത് വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.—പാടത്ത് നിക്ഷേപിച്ച മണ്ണ് നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും ട്വന്റി-20 ഭാവാഹികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Related News

കൂടുതൽ വാർത്തകൾ »