Top
24
Wednesday, January 2018
About UsE-Paper

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സാംസ്കാരികസംഗമത്തിന് തുടക്കം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

മുളന്തുരുത്തി >  വിദ്യാര്‍ഥികളും അധ്യാപകരും കവികളും സാംസ്കാരികപ്രവര്‍ത്തകരും പങ്കാളികളായ, വൈലോപ്പിള്ളി കവിതകള്‍ അവതരിപ്പിച്ച കാവ്യാര്‍ച്ചനയോടെ പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന  സാംസ്കാരികസംഗമത്തിന് മുളന്തുരുത്തിയില്‍ തുടക്കമായി. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ 80-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി. 

വൈലോപ്പിള്ളി അധ്യാപകജീവിതം നയിച്ച മുളന്തുരുത്തി ഗവ. ഹൈസ്കൂള്‍ അങ്കണത്തിലെ മാഞ്ചുവട്ടില്‍ നടന്ന കാവ്യാര്‍ച്ചന കവി എസ് രമേശന്‍ ഉദ്ഘാടനംചെയ്തു. സാജു ചോറ്റാനിക്കര അധ്യക്ഷനായി. സംഘം ജില്ലാ സെക്രട്ടറി കെ രവികുട്ടന്‍, ടി സി ഷിബു, വി രവീന്ദ്രന്‍, പി വി ശൈലജ എന്നിവര്‍ സംസാരിച്ചു. എ കെ ദാസ് സ്വാഗതവും പ്രൊഫ. എം വി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ബാബുരാജ് വൈറ്റില, കെ ടി സാബു, ജാനകി ടീച്ചര്‍, രാജേന്ദ്രന്‍, വിദ്യാര്‍ഥികളായ ആദിത്യന്‍, കൃഷ്ണേന്ദു, ജിസ്ന, ഗൌരി, മേഘ, ഗ്രേയ്റ്റല്‍, അനീന, അമൃത, ലിവിയ, ഗായത്രി, അനിക എന്നിവര്‍ വൈലോപ്പിള്ളിക്കവിതകള്‍ അവതരിപ്പിച്ചു.

സംഗമത്തിന്റെ ഭാഗമായുള്ള ജില്ലാ സെമിനാറും നവോത്ഥാനസ്മൃതി പ്രദര്‍ശനവും ശനിയാഴ്ച മുളന്തുരുത്തിയില്‍ നടക്കും. രാവിലെ 10ന്  സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ജില്ലാ സെമിനാര്‍ ഉദ്ഘാടനംചെയ്യും. 11.30ന് 'പുരോഗമന സാംസ്കാരിക പ്രസ്ഥാനവും ഇടതുപക്ഷ കേരളവും' എന്ന വിഷയത്തില്‍ പ്രൊഫ. എം എം നാരായണനും രണ്ടിന് 'സാംസ്കാരിക ദേശീയതയും ദേശീയ സംസ്കാരവും' എന്ന വിഷയത്തില്‍ കെ ഇ എന്‍ കുഞ്ഞഹമ്മദും പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് ചേരുന്ന സാംസ്കാരികസംഗമം പ്രൊഫ. എം എം നാരായണന്‍ ഉദ്ഘാടനചെയ്യും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരനെ യോഗത്തില്‍ ആദരിക്കും. പകല്‍ 11 മുതല്‍ നടക്കുന്ന നവോത്ഥാനസ്മൃതിപ്രദര്‍ശനം കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ ടി എ സത്യപാല്‍ ഉദ്ഘാടനംചെയ്യും.

Related News

കൂടുതൽ വാർത്തകൾ »