Top
18
Saturday, November 2017
About UsE-Paper

ഇരുട്ടുവീണാല്‍ കളമശേരി കോടതി പരിസരം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

കളമശേരി >  സൌത്ത് കളമശേരിയില്‍ കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപം രാത്രിയില്‍ സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറുന്നു. എത്തുന്നവരില്‍ അധികവും ഇതരസംസ്ഥാനക്കാരാണ്. മദ്യപാനമടക്കം ഇവിടെ നടക്കുന്നു. സന്ധ്യാസമയംമുതല്‍ ഇവിടെ ആളുകള്‍ ഒത്തുകൂടാന്‍ തുടങ്ങും. ഈ പരിസരത്തെങ്ങും വെളിച്ചമില്ല. കളമശേരി നഗരസഭയുടെ എസ്സി-എസ്ടി ഷോപ്പിങ് കോംപ്ളക്സാണ് മൂന്ന് നിലകളുള്ള ഈ കെട്ടിടം. ഇതില്‍ മുകളിലെ നിലയിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരമായാല്‍ താഴത്തെ നിലയിലെ മുറികളുടെ തിണ്ണകളിലാണ് സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടക്കുന്നത്. 

  കോടതി പ്രവര്‍ത്തിക്കുന്ന നിലയുടെ താഴത്തെ രണ്ട് നിലകളിലും കടമുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ മുറികളുടെയെല്ലാം പരിസരം ചളിപിടിച്ച് കിടക്കുകയാണ്. കോടതിയിലേക്കുള്ള ഗോവണിപ്പടികളിലും, ആദ്യനിലയിലെ കടമുറികളുടെ തിണ്ണയും ആളുകള്‍ക്ക് നടന്നുപോകാനുള്ള വഴിയും വൃത്തികേടായിക്കിടക്കുകയാണ്. കെട്ടിടത്തിലെ മുറികള്‍ വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച് നിലവില്‍ കോടതിയില്‍ ഒരു കേസ് നടക്കുന്നുണ്ട്. അത് തീര്‍പ്പാക്കാതെയൊ പിന്‍വലിക്കാതെയൊ ഇക്കാര്യത്തില്‍ ഇടപെടില്ലെന്ന് കളമശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ജെസി പീറ്റര്‍ പറഞ്ഞു.