20 September Thursday

ബിഎസ‌്എൻഎൽ കരാർ തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


കൊച്ചി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച‌് ബിഎസ‌്എൻഎൽ കരാർത്തൊഴിലാളികൾ എറണാകുളം സൗത്തിലെ ബിഎസ‌്എൻഎൽ ഭവനിലെ പ്രിൻസിപ്പൽ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ ധർണ നടത്തി. ബിഎസ‌്എൻഎൽ കാഷ്വൽ കോൺട്രാക്ട‌് ലേബറേഴ‌്സ‌് യൂണിയന്റെ നേതൃത്വത്തിലായിരുന്നു ധർണ.

പിരിച്ചുവിടൽ നീക്കം ഉപേക്ഷിക്കുക, എല്ലാ മാസവും അവസാന തീയതിക്കുമുമ്പ‌് ശമ്പളം നൽകുക, ഗ്രാറ്റുവിറ്റി, ബോണസ‌് അനുവദിക്കുക, തുല്യ ജോലിക്ക‌് തുല്യവേദനം നൽകുക, കരാർത്തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ഇപിഎഫ‌്, ഇഎസ‌്ഐ തുടങ്ങിയവ ഫലപ്രദമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച‌് രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടായിരുന്നു ധർണ.

ബിഎസ‌്എൻഎൽ എംപ്ലോയീസ‌് യൂണിയൻ ജില്ലാ പ്രസിഡന്റ‌് പി എസ‌് പീതാംബരൻ ഉദ‌്ഘാടനം ചെയ‌്തു. സെക്രട്ടറി പി എ ബാബു, എൻ പി ജിബു, ത്രേസ്യാമ്മ, സുരേഷ‌് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top