26 September Wednesday

പ്രവാസിക്ഷേമത്തിന‌് സേവാകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018


കാലടി
പ്രവാസി ക്ഷേമപദ്ധതികളെ ക്കുറിച്ചുള്ള വിവരങ്ങളും സഹായങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്നതിന‌് സംസ്ഥാന പ്രവാസിക്ഷേമ സഹകരണ സംഘം ജില്ലയിലെ ആദ്യ പ്രവാസി സേവാകേന്ദ്രം മാറമ്പള്ളിയിൽ തുറന്നു. എ എം യൂസഫ്  ഉദ്ഘാടനം ചെയ്തു.   വാഴക്കുളം  പഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി അധ്യക്ഷയായി.  കെ കെ അഷറഫ്,  ടി എച്ച് അബ്ദുൾ ജബ്ബാർ, പി എസ് അബ്ദുൾ കരീം, എൻ എൻ ജമാൽ, പി എം സലീം, നസീർഖാൻ വെള്ളാരപ്പിള്ളി എന്നിവർ സംസാരിച്ചു.

പ്രവാസി പുനരധിവാസ പദ്ധതിയായ എൻഡിപിആർഇഎമ്മിലൂടെ വായ്പാവിതരണം, നിഷേപ സമാഹരണം, നോർക്ക ഐഡി കാർഡ് അനുബന്ധ സേവനങ്ങൾ, പ്രവാസി ക്ഷേമനിധി അനുബന്ധ സേവനങ്ങൾ എന്നിവ സേവാകേന്ദ്രയിലൂടെ ലഭിക്കും. പ്രവാസി ഇൻഷുറൻസ്  അനുബന്ധ സേവനങ്ങൾ, മണി ട്രാൻസ്ഫർ സേവനങ്ങൾ, പാസ്പോർട്ട് അനുബന്ധ സേവനങ്ങൾ, ടൂർസ് ആൻഡ് ട്രാവൽ സേവനങ്ങൾ എന്നിവയും ഒരുക്കും. തിരിച്ചുവരുന്നവർക്ക് പ്രവാസി സ്വയംസഹായ സംഘങ്ങളിലൂടെ തൊഴിൽപരമായ പുനരധിവാസ പദ്ധതികൾ, പ്രവാസികൾക്കാവശ്യമായ മറ്റ് മാർഗനിർദ്ദേശങ്ങൾ എന്നിവയും നൽകും.

പ്രവാസികൾക്ക് തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിന് സ്കിൽ അപ്ഗ്രേഡേഷൻ, പ്രീ‐ഡിപ്പാർച്ചർ പരിശീലന പരിപാടി എന്നിവയും നടത്തും. ഹൗസ്  മെയ്ഡുകൾക്ക് പരിശീലനം നൽകാൻ സൗദി ആറേബ്യ, നേപ്പാൾ,  ഇന്തോനേഷ്യ, ശ്രീലങ്ക, എതേ്യാപ്യ, സുഡാൻ എന്നീ രാജ്യങ്ങളിലെ രീതികൾ പഠിച്ച് മികച്ച സിലബസ് തയ്യാറാക്കാൻ  ആരംഭിച്ച കേന്ദ്രം സംസ്ഥാന  സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികൾ ലഭ്യമാക്കാനും കാര്യക്ഷമമാക്കാനും  വഴികാട്ടിയാകും. വിദേശത്തുനിന്ന് മൃതദേഹം എത്തിക്കൽ, നാട്ടിലും വിദേശത്തും നിയമസഹായം എന്നിവയും സേവാകേന്ദ്രത്തിലുടെ ലഭ്യമാക്കും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top