20 June Wednesday

അക്ഷരമുറ്റം ജില്ലാതല മത്സരം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017


കൊച്ചി >  അറിവിന്റെയും ആഹ്ളാദത്തിന്റെയും പുതുലോകത്തേക്ക് ബാല്യകൌമാരങ്ങളെ ആനയിക്കുന്ന ഒഡീസിയ- ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ജില്ലാതല മത്സരങ്ങള്‍ ശനിയാഴ്ച. സ്കൂള്‍തലത്തിലും ഉപജില്ലാതലത്തിലും വിജയിച്ചെത്തിയ 224 വിദ്യാര്‍ഥികളാണ് വളയന്‍ചിറങ്ങര ഗവ. എല്‍പി സ്കൂളില്‍ വിജ്ഞാനത്തിന്റെ പുതുമേഖലകളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.

രാവിലെ ഒമ്പതിന് ആരംഭിക്കുന്ന അക്ഷരോത്സവം ഇന്നസെന്റ് എംപി ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനത്തില്‍ ചലച്ചിത്രതാരം സഞ്ജു ശിവറാം സമ്മാനദാനം നിര്‍വഹിക്കും.

ഉപജില്ലാ തലത്തില്‍ വിജയികളായ നാലുപേര്‍ ഉള്‍പ്പെട്ട രണ്ട് ടീമുകളാണ് മത്സരത്തിനെത്തുന്നത്. ഒന്നും മൂന്നും സ്ഥാനം നേടിയവര്‍ ഒരു ടീമും രണ്ടും നാലും സ്ഥാനത്തെത്തിയവര്‍ മറ്റൊരു ടീമുമാണ്. ഇതോടെ സ്കൂളുകള്‍ തമ്മിലുള്ള പോരാട്ടം എന്ന രീതിയില്‍നിന്ന് പ്രതിഭകളുടെ കൂടിച്ചേരല്‍ എന്ന വിതാനത്തിലേക്ക് അക്ഷരമുറ്റവേദി മാറും. ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകള്‍ 25ന് തൃശൂരിലെ മെഗാ ഫൈനലില്‍ പങ്കെടുക്കും.

ജില്ലാതലത്തില്‍ ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7,500 രൂപയുമാണ്. കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലവര്‍ക്കും ബാഗും നല്‍കും. കൂട്ടികളുടെ മത്സരത്തോടൊപ്പം രക്ഷാകര്‍ത്താക്കള്‍ക്കും അറിവളക്കാനുള്ള വേദിയും ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995313207 എന്ന നമ്പറില്‍ വിളിക്കുക. മത്സരാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണമെന്നും സംഘാടകര്‍ അറിയിച്ചു.
 

പ്രധാന വാർത്തകൾ
Top