17 November Saturday

മഹാരാജാസ‌്: തോൽവി ഭയന്ന‌് കെഎസ‌്‌യുവിന്റെ വ്യാജപ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018


കൊച്ചി
ചൊവ്വാഴ‌്ച മഹാരാജാസ് കോളേജിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് എസ്എഫ്ഐക്കെതിരെ വ്യാജപ്രചാരണവുമായി കെഎസ്‌യു രംഗത്ത്. ഫ്രട്ടേണിറ്റിയുടെ ഒത്താശയോടെയാണ‌്  കെഎസ്‌യുവിന്റെ വ്യാജപ്രചാരണം.എസ്എഫ്ഐ പാനലിൽ മത്സരിക്കുന്ന ചില സ്ഥാനാർഥികൾ ഇടതു അധ്യാപകസംഘടനയുടെ സഹായത്തോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത വ്യാജമായി തരപ്പെടുത്തിയെന്നാണ് പ്രചാരണം. എന്നാൽ, ഈ പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണെന്ന‌് എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറിയറ്റ‌് പ്രസ‌്താവനയിൽ പറഞ്ഞു.

എസ്എഫ്ഐ പാനലിൽ മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥികളും തെരഞ്ഞെടുപ്പുചട്ടപ്രകാരം മത്സരിക്കാനുള്ള എല്ലായോഗ്യതയും ഉള്ളവരാണ്. യോഗ്യതയില്ലെങ്കിൽ അത് ചൂണ്ടിക്കാട്ടാൻ തെരഞ്ഞെടുപ്പു മാനദണ്ഡപ്രകാരം കെഎസ്‌യുവിന‌് അവസരമുണ്ടായിരുന്നു.  പത്രികയുടെ  സൂക്ഷ‌്മപരിശോധനവേളയിൽ എസ്എഫ്ഐ സ്ഥാനാർഥികൾക്കെതിരെ ഒരാക്ഷേപവും കെഎസ‌്‌യു ഉന്നയിച്ചില്ല. തെരഞ്ഞെടുപ്പുപ്രവർത്തനങ്ങളിലെ പരാതി പരിഹരിക്കുന്നതിന് കോളേജുതലത്തിൽ രുപീകരിച്ച കോളേജ് റിഡ്രസൽ സെല്ലിനു കെഎസ‌്‌യു പരാതി നൽകിയതായും അറിവില്ല. വാസ്തവം ഇതായിരിക്കെ, തെരഞ്ഞെടുപ്പ‌് അടുത്തസമയം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത‌് പരാജയഭീതിമൂലമാണ‌്.

ഫ്രട്ടേണിറ്റിയുടെ മൗനാനുവാദത്തോടെയാണ് ഈ പ്രചാരണം. ഇരുകൂട്ടർക്കും പ്രചാരണത്തിന്റെ ഒരുഘട്ടത്തിലും വിദ്യാർഥികൾക്കിടയിൽ സ്വീകാര്യത നേടാൻ കഴിഞ്ഞില്ല.  അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കെഎസ് യു അവസാനിപ്പിക്കണമെന്നും വ്യാജ ആരോപണങ്ങളിലും കുപ്രചാരണങ്ങളിലും വീഴാതെ വിദ്യാർഥികൾ എസ്എഫ‌്ഐ സ്ഥാനാർഥികളെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top