13 November Tuesday

ഐ വി ദാസിനെ അനുസ‌്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

നെടുമ്പാശേരി

ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും നെടുമ്പാശേരി  പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഐ വി ദാസ് അനുസ്മരണവും വായനപക്ഷാചരണ സമാപനസമ്മേളനവും സംഘടിപ്പിച്ചു. പഞ്ചായത്ത്ഹാളിൽ ചേർന്ന സമ്മേളനം പ്രസിഡന്റ്‌ മിനി എൽദോ ഉദ്ഘാടനംചെയ്തു.

വൈസ് പ്രസിഡന്റ്‌ പി സി സോമശേഖരൻ അധ്യക്ഷനായി. ജില്ലാ  ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ, ഐ വി ദാസ് അനുസ്മരണപ്രഭാഷണം നടത്തി. വി കെ ഷാജി, എൻ വി   ബാബു, ആനി കുഞ്ഞുമോൻ, സിദ്ധാർഥൻ, ഏലിയാമ്മ ഏലിയാസ്, എസ് പി സുരേഷ്, എ പി ജി നായർ, രാധ മുരളീധരൻ, എൻ വി ജയൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top