16 November Friday

ചുവരെഴുത്ത‌് നാടൊന്നാകെ പറയുന്നു ‘വർഗീയത തുലയട്ടെ’

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

സൗത്ത്‌ പറവൂരിൽ ചുവരെഴുത്ത്‌ എം സ്വരാജ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

കൊച്ചി
മഹാരാജാസ‌് കോളേ‌ജിന്റെ മതിലിൽ കോറിയിട്ട  ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം നാട‌് ഏറ്റെടുക്കുന്നു. ഡിവൈഎഫ‌്ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച ചുവരെഴുത്ത‌ുസമരത്തിന‌് ജില്ലയിലെമ്പാടും ആവേശകരമായ പ്രതികരണം. മതിലുകളിലും ചുവരുകളിലും ക്യാൻവാസുകളിലും ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം നിറഞ്ഞു. ക്യാമ്പയിന്റെ ജില്ലാതല ഉദ‌്ഘാടനം കോലഞ്ചേരി നെല്ലാടിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവഹിച്ചു. തൃപ്പൂണിത്തുറ സൗത്ത‌് പറവൂരിൽ ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ‌് എംഎൽഎ  ഉദ‌്ഘാടനംചെയ‌്തു. ബുധനാഴ‌്ച എല്ലാ യൂണിറ്റ‌് കേന്ദ്രങ്ങളിലും അഭിമന്യുവിന്റെ ചിത്രങ്ങൾക്കുമുന്നിൽ ഹൃദയജ്വാല തെളിക്കും.

അങ്കമാലി ബ്ലോക്ക് കമ്മിറ്റിയിലെ മുഴുവൻ മേഖലാ കമ്മിറ്റികളിലും ചുവരെഴുത്തുസമരം സംഘടിപ്പിച്ചു.  വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ‌്ഐ  ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബെൻസൺ സ്റ്റീഫൻ, എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി  സച്ചിൻ കുര്യാക്കോസ്, സിപിഎ എം തുറവൂർ ലോക്കൽ സെക്രട്ടറി  കെ പി രാജൻ,  മൂക്കന്നൂർ ലോക്കൽ സെക്രട്ടറി  കെ എസ് മൈക്കിൾ, കറുകുറ്റി ലോക്കൽ സെക്രട്ടറി  കെ കെ ഗോപി എന്നിവർ  ഉദ്ഘാടനംചെയ്തു.

കാലടി   ഡിവൈഎഫ്ഐ  ബ്ലോക്ക് കമ്മിറ്റിയിലെ ഏഴു മേഖലാകമ്മിറ്റികളിലും ചുവരെഴുത്തുസമരം സംഘടിപ്പിച്ചു. അയ്യമ്പുഴ ടിജോ ജോസഫ്, മലയാറ്റൂർ അനുപ് വർഗീസ്, കാലടി സ്റ്റാലിൻ, മറ്റൂർ ഇഗ്നേഷ്യസ്, കാഞ്ഞുർ അനൂപ്, പാറപ്പുറം ശ്രീകുമാർ, ശ്രീമൂലനഗരം പി ടി വിഷ്ണു എന്നിവർ നേതൃത്വം നൽകി . എല്ലാ മേഖലാ കമ്മിറ്റികളിലും ജില്ലാ കമ്മിറ്റി അംഗം  അഡ്വ. കെ വി  വിപിൻ, ബ്ലോക്ക് പ്രസിഡന്റ് എം എ   ഷെഫീഖ്, സെക്രട്ടറി പി യു   ജോമോൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top