Top
19
Tuesday, December 2017
About UsE-Paper

കൊയ്ത്തുയന്ത്രം തകര്‍ത്ത സംഭവം: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ എല്‍ഡിഎഫ്

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

പിറവം > മണീട് പഞ്ചായത്തിലെ കെയ്ത്തു-മെതി യന്ത്രവും ട്രാക്ടറും തകര്‍ത്ത സാമൂഹ്യവിരുദ്ധരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാത്ത പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ എല്‍ഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം.

പഞ്ചായത്ത് ഓഫീസിനു സമീപത്തെ മുറിയിലുണ്ടായിരുന്ന യന്ത്രങ്ങള്‍ താഴ് തകര്‍ത്ത് അകത്തുകടന്നാണ് തകര്‍ത്തത്. വിവരം ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചെങ്കിലും പരാതി നല്‍കാന്‍ തയ്യാറായില്ല. വെട്ടിത്തറയില്‍ പാടം ഉഴുതശേഷം ഇട്ടിരുന്ന ട്രാക്ടറിന്റെ എന്‍ജിനില്‍ ഉപ്പുപൊടിയിട്ടാണ് കേടുവരുത്തിയത്. ഭരണപക്ഷത്തെ പടലപ്പിണക്കങ്ങളും തമ്മില്‍ത്തല്ലുമാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമാകുന്നത്. ബുധനാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രശ്നം ഉന്നയിച്ചു. കൊയ്യാന്‍ പാകമായ വയലുകള്‍ നിരവധി ഉണ്ടെങ്കിലും യന്ത്രം തകരാറിലായതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. കര്‍ഷകരുടെ പ്രശ്നം പരിഹരിക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. യോഗത്തില്‍ അംഗങ്ങളായ ബീന ബാബുരാജ്, ഓമന വര്‍ഗീസ്, എല്‍സി ജോര്‍ജ്, സിന്ധു അനില്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.