11 December Tuesday
വേതനപരിഷ്‌കരണം

കേന്ദ്രസർക്കാരിന്റെ നിഷേധനിലപാട‌് അവസാനിപ്പിക്കണം: കൊച്ചിന്‍ ഷിപ‌്‌യാർഡ‌് എംപ്ലോയീസ് ഫെഡ.

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018


കൊച്ചി
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വേതനപരിഷ്‌കരണത്തിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മകനിലപാട‌് അവസാനിപ്പിക്കണമെന്ന‌് കൊച്ചിൻ ഷിപ‌്‌യാർഡ് എംപ്ലോയീസ് ഫെഡറേഷൻ(സിഐടിയു) വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അഞ്ചുവർഷ കാലാവധിയിൽ ശമ്പളപരിഷ‌്കരണകരാർ നടപ്പാക്കണമെന്നും  ആവശ്യപ്പെട്ടു.  കരാർ അവസാനിച്ച് 15 മാസം പിന്നിട്ടിട്ടും ശമ്പളപരിഷ്‌കരണത്തിന് തടസ്സമാകുന്നത്  കേന്ദ്രസർക്കാരിന്റെ ഇടപെടലുകളും ഡിപിഇയുടെ ഗൈഡ്‌ലൈൻ മുൻനിർത്തിയുള്ള മാനേജ്‌മെന്റിന്റെ പിടിവാശിയുമാണെന്ന‌് നേതാക്കൾ പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് അധ്യക്ഷനായി. കൂലി വർധിപ്പിച്ചതുകൊണ്ടുമാത്രം തൊഴിലാളികളുടെ അടിസ്ഥാനപ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ലെന്ന തിരിച്ചറിവോടെയാണ് സിഐടിയു പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾക്ക് പരിഹാരം വേണമെങ്കിൽ നിലവിലുള്ള സാമ്പത്തിക സാമൂഹ്യ വ്യവസ്ഥ മാറ്റേണ്ടതുണ്ട്. കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണനയത്തിനെതിരെയാണ് സിഐടിയുവിനൊപ്പം ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ അണിചേരുന്നതെന്നും  അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി എം അനിൽകുമാർ, വർക്കിങ് പ്രസിഡന്റ് അഡ്വ. എൻ സതീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി അനിജു റിപ്പോർട്ട് അവതരിപ്പിച്ചു. എ പ്രഭാകരൻ സ്വാഗതവും കെ പി വേലായുധൻ നന്ദിയും പറഞ്ഞു.

പ്രധാന വാർത്തകൾ
Top