26 September Wednesday

ഇന്ധനവിലവർധന വാഹനങ്ങൾ കെട്ടിവലിച്ച് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018


കൊച്ചി
ഇന്ധന വിലവർധന പിടിച്ചുനിർത്തുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക, ടാക്സി വാഹനങ്ങൾക്ക് ഇന്ധനവിലയിൽ സബ്‌സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാവൽ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓഫീസിലേക്ക് വാഹനങ്ങൾ കെട്ടിവലിച്ച് പ്രതിഷേധിച്ചു. മനോരമ ജങ‌്ഷൻമുതൽ പനമ്പിള്ളിനഗറിലെ ഐഒസി ഓഫീസിലേക്കാണ് ടാക്സിവാഹനങ്ങൾ കെട്ടിവലിച്ച് പ്രതിഷേധിച്ചത്.  പ്രതിഷേധ യോഗം കെ എൽ മോഹനവർമ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ‌് എം എസ് അനിൽകുമാർ അധ്യക്ഷനായി. ബിനു ജോൺ, പി ഡി ജോസഫ്, രാജു പി നായർ, എസ് സുര, വി സി വർഗീസ്, ബാജി ജോസഫ് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top