16 November Friday

ജില്ലയില്‍ 2 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


കൊച്ചി
ജില്ലയിൽ രണ്ടു പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. കൊച്ചി കോർപറേഷൻ, വടക്കൻ പറവൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ചൊവ്വാഴ‌്ച ജില്ലയിലെ വിവിധ ആശുപത്രികളിൽ പനി മൂലം ഒപി വിഭാഗത്തിൽ 1053 പേർ ചികിത്സ തേടി. 28 പേർ കിടത്തി ചികിത്സാ വിഭാഗത്തിലാണ്. വയറിളക്കരോഗങ്ങൾ ബാധിച്ച് ഒപി വിഭാഗത്തിൽ 171 പേർ എത്തി. മൂന്നു പേർ ആശുപത്രിയിലുണ്ട‌്. ഡെങ്കിപ്പനി സംശയിക്കപ്പെടുന്ന ആറ‌് പേർ ആശുപത്രികളിലെത്തി. ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി സംശയിക്കപ്പെടുന്ന 14 പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പായിപ്ര, മാറാടി 2, കാലടി, നെല്ലിക്കുഴി, കീരമ്പാറ, കുന്നത്തുനാട്, പള്ളുരുത്തി 2, തൃക്കാക്കര 2, ആലങ്ങാട് , കാഞ്ഞൂർ, പിറവം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് എലിപ്പനി ലക്ഷണങ്ങളുമായി എത്തിയത്. ചിക്കൻ പോക്‌സ് ലക്ഷണങ്ങളുമായി ആറു പേരും എച്ച് വൺ എൻവൺ ലക്ഷണങ്ങളുമായി ഒരാളും ചികിത്സ തേടി.


പ്രധാന വാർത്തകൾ
Top