13 November Tuesday

പുനരധിവാസപട്ടികയിൽ അനർഹർ കടന്നുകൂടിയതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


ആലുവ
പ്രളയജലം വിഴുങ്ങിയ വീടുകളിലെ പുനരധിവാസത്തിന്‌ സർക്കാർ  പ്രാഥമികാവശ്യങ്ങൾക്ക്‌ അനുവദിച്ച 10,000 രൂപയുടെ ലിസ്‌റ്റിൽ അനർഹർ കടന്നുകൂടിയതായി പരാതി. ആലുവ നഗരസഭ അതിർത്തിയിലെ പല വാർഡുകളിലും ഇത്തരത്തിൽ അനർഹർ ലിസ്‌റ്റിൽ ഇടംപിടിച്ചിട്ടുണ്ട്‌. വെള്ളം കയറാത്ത വീട്ടുകാരും ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്‌.

ചില കൗൺസിലർമാർ തങ്ങളുടെ ഇഷ്ടക്കാരെ പ്രീതിപ്പെടുത്താൻവേണ്ടിയാണ്‌ ഇപ്രകാരം ചെയ്‌തതെന്നാണ്‌ ആക്ഷേപം.
അനർഹരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ലോക്കൽ സെക്രട്ടറി രാജീവ്‌ സക്കറിയയും ക‌ൗൺസിലർ മിനി ബൈജുവും തഹസിൽദാർക്ക്‌ പരാതി നൽകി. അനർഹരായവരെ ലിസ്‌റ്റിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതുസംബന്ധിച്ച്‌ അന്വേഷിച്ച്‌ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ തഹസിൽദാർ പരാതിക്കാർക്ക്‌ ഉറപ്പുനൽകി.


പ്രധാന വാർത്തകൾ
Top