15 November Thursday

ക്യാമ്പസുകളിൽ എസ‌്എഫ‌്ഐ തൈ നട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

കൊച്ചിൻ കോളേജിൽ നടി സൃന്ദ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എസ്എഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ ക്യാമ്പസുകളിലും ലോക്കൽ കേന്ദ്രങ്ങളിലും വൃക്ഷത്തൈ നടുകയും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. 20 മുതൽ 24 വരെ കൊല്ലത്ത് നടക്കുന്ന എസ്എഫ്ഐ 33﹣ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  ‘മരങ്ങൾ വളരട്ടെ നമുക്കൊപ്പം നാളേക്കായി’ എന്ന മുദ്രാവാക്യം ഉയർത്തി 33 ഓർമമരങ്ങൾ നട്ടു.

പരിസ്ഥിതിദിന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൊച്ചിൻ കോളേജിൽ  നടി സൃന്ദ നിർവഹിച്ചു. ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസ് സ്വാഗതം പറഞ്ഞു.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എം ജുനൈദ്, ടി എസ് സജിത, അമൽ സണ്ണി, വൈശാഖ് മോഹൻ, അനിത ഭാസി തുടങ്ങിയവർ സംസാരിച്ചു. 

പ്രധാന വാർത്തകൾ
Top