22 September Saturday

നടക്കാൻ ബുദ്ധിമുട്ടുന്നവർക്ക‌് റെയിൽവേസ‌്റ്റേഷനിൽ ബഗ്ഗി സർവീസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കൊച്ചി
 നടക്കാൻ ബുദ്ധിമുട്ടുന്നവർക്കും പ്രായമായവർക്കുമായി എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിൽ ബഗ്ഗി വാഹനങ്ങൾ ഏർപ്പെടുത്തി. പരിസ്ഥിതിദിനത്തിൽ ദക്ഷിണ റെയിൽവേയും മെയ്‌നി മെറ്റീരിയൽ മൂവ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ബഗ്ഗി വാഹനങ്ങൾ പുറത്തിറക്കിയത്. കൊച്ചി മുൻ മേയർ കെ ജെ സോഹൻ സർവീസ‌് ഉദ‌്ഘാടനംചെയ‌്തു. 30 രൂപയാണ് ബഗ്ഗി സർവീസിന്റെ നിരക്ക‌്. 24 മണിക്കൂർ ബഗ്ഗിസേവനം റെയിൽവേ ഉറപ്പുവരുത്തുന്നുണ്ട്. ഡ്രൈവറെക്കൂടാതെ മൂന്നുപേർക്കുകൂടി ഇരിക്കാം

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top