19 November Monday

എസ‌്ആർവി എൽപി സ്കൂളിലെ പോഷകാഹാര വിതരണം ഡിവൈഎഫ‌്ഐ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കൊച്ചി
ഡിവൈഎഫ‌്ഐ എറണാകുളം ബ്ലോക്ക‌് കമ്മിറ്റി ഈ അധ്യയനവർഷം എസ‌്ആർവി എൽപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമുള്ള പോഷകാഹാരവിതരണം ഏറ്റെടുത്തു. കനിവ് ജില്ലാ ചെയർമാൻ  കെ എം അഷ്റഫ് പദ്ധതി ഉദ്ഘാടനംചെയ്തു. ആർ  നിഷാദ്ബാബു പരിസ്ഥിതി സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സോളമൻ സിജു, സി ടി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ്  ഖദീജ റിഷ്ബത്ത് അധ്യക്ഷയായി. പ്രിൻസിപ്പൽ എൻ ഐ  ആരിഫ സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി പി ജെ പോൾസൺ നന്ദിയും പറഞ്ഞു. സിറ്റി ഹെഡ‌് ലോഡ‌് മേഖലാ കമ്മിറ്റിയാണ് ഈ മാസം ഭക്ഷണസാധനങ്ങൾ നൽകുന്നത്.

പ്രധാന വാർത്തകൾ
Top