14 November Wednesday

പ്രദീപ് റോയിയെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


പറവൂർ
കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച നാടകസംവിധായകൻ പ്രദീപ് റോയിയെ കടവത്ത് റോഡ് റസിഡൻസ‌് അസോസിയേഷൻ ആദരിച്ചു. നടൻ ധർമജൻ ബോൾഗാട്ടി ഉദ്ഘാടനംചെയ്തു. പി രാജഗോപാൽ അധ്യക്ഷനായി. നഗരസഭാ കൗൺസിലർ ഡി രാജ്കുമാർ, സൈനൻ കെടാമംഗലം, വിനോദ് കെടാമംഗലം, അഡ്വ. പി വിശ്വനാഥമേനോൻ, കലാഭവൻ ജോഷി, അഭീഷ് പറവൂർ, ഡോ. ടി വി സുജ, എ കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top