22 September Saturday

സ്വകാര്യ ട്രസ്റ്റിന്റെ പേരിൽ പിരിവ‌്: കർണാടക സ്വദേശികളെ നാട്ടുകാർ തടഞ്ഞുവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


ഉദയംപേരൂർ
കർണാടകയിൽ ഉള്ള സ്വകാര്യ ട്രസ്റ്റിന്റ പിരിവിനെന്ന പേരിൽ സംശയാസ്പദമായ നിലയിൽ വീടുകൾ സന്ദർശിച്ച കർണാടക സ്വദേശികളെ നാട്ടുകാർ തടഞ്ഞുവച്ചു. ഉദയംപേരൂർ പഞ്ചായത്തിലെ കുറുപ്പശേരിയിൽ ചൊവ്വാഴ്ച പകൽ  11 ഓടെയാണ‌് കർണാടക സ്വദേശികളായ  യുവാക്കൾ പിരിവിന് എത്തിയത്. മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകൃതി ആദിവാസി ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ അഭ്യർത്ഥനയും തിരിച്ചറിയൽ രേഖകളുമായാണ് ഇവർ വീടുകളിൽ എത്തിയത്. എന്നാൽ തുറന്നുകിടന്ന ചില  വീടുകളുടെ അകത്ത‌് പ്രവേശിച്ചതിനെ തുടർന്ന് നട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഉദയംപേരൂർ പൊലിസ് ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ‌്തു.

5000 രൂപ പ്രതിമാസ ശമ്പള വ്യവസ്ഥയിലാണ് പിരിവ് നടത്തുന്നതെന്ന് ഇവർ പറഞ്ഞു. എന്നാൽ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിന് സമീപം വാടകയ്ക്ക‌് താമസിക്കുന്ന ഇവർ വ്യാജ പണ പിരിവാണ് നടത്തുന്നതെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടതായി നാട്ടുകർ പറഞ്ഞു. ഇവരുടെ കൈവശഉള്ള രസീതുകളിൽ പണം നൽകിയവരുടെ മേൽവിലാസമോ, തീയതിയോ രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇരുവരെയും താക്കീത് നൽകി വിട്ടയച്ചു.

പ്രധാന വാർത്തകൾ
Top