25 September Tuesday

ടവർസംരക്ഷണസമിതി ബഹുജനകൂട്ടായ്മ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

അങ്കമാലി
ബിഎസ്എൻഎൽ ടവറുകൾ പ്രത്യേക കമ്പനിയായി രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർതീരുമാനം റദ്ദ് ചെയ്യുക, 4﹣ജി സ്‌പെക്ട്രം ബിഎസ്എൻഎലിന് സൗജന്യമായി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ടവർസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ ബഹുജനകൂട്ടായ്മയും പ്രതിഷേധജ്വാലയും നടത്തി. ബഹുജനകൂട്ടായ‌്മ സിഐടിയു നേതാവ് കെ എ ചാക്കോച്ചൻ ഉദ്ഘാടനംചെയ്തു. പ്രതിഷേധജ്വാല റോജി എം ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു.

പി ജെ വർഗീസ് അധ്യക്ഷനായി. ടി പി ദേവസിക്കുട്ടി, പി ടി പോൾ, കെ വി പ്രേംകുമാർ, എസ് പി മോഹൻകുമാർ, മാത്യു ടി തോമസ്, എം എ വേലായുധൻ, കെ ഒ പോളച്ചൻ എന്നിവർ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top