18 November Sunday

നാടെങ്ങും പരിസ്ഥിതിദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

പറവൂർ
സിപിഐ എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം  ടൗണിൽ വൃക്ഷത്തൈ നട്ട് ഏരിയ സെക്രട്ടറി ടി ആർ ബോസ്  ഉദ്ഘാടനംചെയ്തു. ഒമ്പതു ലോക്കൽ കമ്മിറ്റികളിലും മുഴുവൻ ബ്രാഞ്ചുകളിലും വൃക്ഷത്തൈ നട്ടു.

കെടാമംഗലം ഗവ. എൽപി സ്കൂളിൽ കേരള ശാസ‌്ത്ര സാഹിത്യ പരിഷത്ത്, കെടാമംഗലം പപ്പുക്കുട്ടി സ്മാരക ഗ്രന്ഥശാല സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുമായി ചേർന്ന് സംഘടിപ്പിച്ച ദിനാചരണം പരിഷത്ത് ജില്ലാ പ്രസിഡന്റ‌് ശാന്തിദേവി ഉദ്ഘാടനംചെയ്തു. എൻ ആർ സുധാകരൻ അധ്യക്ഷനായി.

പുതിയകാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് ഫലവൃക്ഷത്തൈവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനംചെയ്തു. വർഗീസ് മാണിയാറ അധ്യക്ഷനായി.കുഞ്ഞിത്തൈയിൽ പഞ്ചായത്ത് പ്രസിഡന്റ‌് കെ എം അംബ്രോസ് ഉദ്ഘാടനംചെയ്തു. അനിൽ ഏലിയാസ് അധ്യക്ഷനായി.

ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ പ്ലാവിൻതൈ നട്ട് ഉദ്ഘാടനംചെയ്തു. ഡൈന്യൂസ് തോമസ് പരിസ്ഥിതിദിനസന്ദേശം നൽകി.
വടക്കേക്കര സർവീസ് സഹകരണബാങ്ക് 137ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ‌് ആർ കെ സന്തോഷ്‌കുമാർ അധ്യക്ഷനായി.
പറവൂർ മാർ ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൂൾ മാനേജർ പ്രൊഫ. രഞ്ചൻ എബ്രഹാം ഉദ്ഘാടനംചെയ്തു. മുഴുവൻ കുട്ടികൾക്കും ഫലവൃക്ഷത്തൈ വിതരണംചെയ്തു.

നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഫോറസ്ട്രി ക്ലബ‌്, സയൻസ് ക്ലബ‌്, എൻസിസി, എൻജിസി സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം നഗരസഭാ വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ടി വി നിഥിൻ ഉദ്ഘാടനംചെയ്തു. എം കെ ആഷിക് അധ്യക്ഷനായി.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനമ്പം കവലയിൽ വൃക്ഷത്തൈകൾ നട്ട് സെക്രട്ടറി കെ എസ് സനീഷ്  ഉദ്ഘാടനംചെയ്തു. എല്ലാ മേഖലാ കമ്മിറ്റികൾക്കു കീഴിലും ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു.

നന്ത്യാട്ടുകുന്നം കലാവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അഡ്വ. എ ഗോപി പരിസ്ഥിതിസന്ദേശം നൽകി. പഞ്ചായത്തംഗം വി കെ സജീവ് പച്ചക്കറിവിത്തുകളും ഫലവൃക്ഷത്തൈകളും വിതരണംചെയ്തു. പി തമ്പി അധ്യക്ഷനായി.
 നഗരസഭാ 23‐ ാം വാർഡിൽ അമേപറമ്പ് അങ്കണവാടിയിൽ സംഘടിപ്പിച്ച കർഷകസഭ കൃഷി ഓഫീസർ അനിതാകുമാരി ഉദ്ഘാടനംചെയ്തു.
ക്രിസ് ചാപ്പൽ കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫലവൃക്ഷത്തൈ വിതരണം നഗരസഭാ കൗൺസിലർ ഡെന്നി തോമസ് ഉദ്ഘാടനംചെയ്തു. ഗവ. ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഹരിതോത്സവം ചെയർമാൻ രമേശ് ഡി കുറുപ്പ് ഉദ്ഘാടനംചെയ്തു.

സർവീസ് പെൻഷനേഴ്സ് യൂണിയന്റെ പരിസ്ഥിതിദിനാചരണം വത്സലാ പ്രസന്നകുമാർ ഉദ്ഘാടനംചെയ്തു.
പറവൂർ നഗരസഭയിൽ ദിനാചരണത്തിന്റെ ഭാഗമായി ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനത്തിന്റെ ഉദ്ഘാടനം ചെയർമാൻ രമേശ് ഡി കുറുപ്പ് നിർവഹിച്ചു. ജെസി രാജു അധ്യക്ഷയായി.
പള്ളിയാക്കൽ സഹകരണ ബാങ്കിൽ നട്ട‌്പ്രസിഡണ്ട് എം എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
എസ് എഫ് ഐ ഏരിയാ തല ഉദ്ഘാടനം ലക്ഷ്മി കോളേജിൽ ജില്ല സെക്രട്ടറിയേറ്റംഗം എം എസ് അരുൺജി നിർവ്വഹിച്ചു.

ഏഴിക്കര ഗവൺമെന്റ് എൽപിജി സ്കൂളും ദി യങ്ങ് മെൻസ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം അജിത് കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു.
കരിമ്പാടം ഡി ഡി സഭ സ്കൂളിൽ  കൃഷി ഓഫീസർ ആതിര ഉദ്ഘാടനം നിർവ്വഹിച്ചു.എം കെ ചിദംബരൻ അദ്ധ്യക്ഷനായി.

വൈപ്പിൻ
വൈപ്പിൻ ബ്ലോക്കിൽ പ്രസിഡന്റ് ഡോ. കെ കെ ജോഷി ഉദ്ഘാടനംചെയ്തു.
പള്ളിപ്പുറം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫലവൃക്ഷത്തൈകളുടെ വിതരണവും ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിത്തുകളുടെ വിതരണവും കൃഷിഭവനിൽ ഡോ. കെ കെ ജോഷി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.
കുഴുപ്പിള്ളി പഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഏഴു നേഴ്സറികളിലായി 11, 560 വൃക്ഷത്തൈകൾ ഉൽപ്പാദിപ്പിച്ച് കുഴുപ്പിള്ളി പഞ്ചായത്തിനെ ഹരിതാഭമാക്കാൻ തുടക്കംകുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ് തൈകൾ നൽകി  ഉദ്ഘാടനംചെയ്തു.

ഞാറക്കൽ പഞ്ചായത്തിൽ വൃക്ഷത്തൈവിതരണം വൈസ് പ്രസിഡന്റ് എ പി ലാലു നിർവഹിച്ചു.
നായരമ്പലം സഹകരണ ബാങ്കിൽ ഹരിതം സഹകരണം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ വൃക്ഷത്തൈ നട്ട് നിർവഹിച്ചു.

ഓച്ചന്തുരുത്ത് എസ്എസ് സഭ യുപി സ്കൂളിൽ വൃക്ഷത്തൈ വിതരണം വാർഡ് മെമ്പർ പി എസ് ഷാജി ഉദ്ഘാടനംചെയ്തു. ഹെഡ്മിസ്ട്രസ് മിനി രമേശ്, പി കെ മനോജ്, സി വി വിജയൻ, ടി പി ഉഷാർ, പ്രീതി രതീഷ് തുടങ്ങിയവർ സംസാരിച്ചു.

ചെറായി രാമവർമ യൂണിയൻ ഹൈസ്കൂളിൽ കുട്ടിവനം പദ്ധതി ആരംഭിച്ചു. ഡോ. കെ കെ ജോഷി ഉദ‌്ഘാടനംചെയ്തു. വി പി വിശ്വനാഥൻ അധ്യക്ഷനായി.
നായരമ്പലം ലൊബേലിയ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡന്റ് പി ആർ രമേശ് ഉദ്ഘാടനംചെയ്തു.
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിന്റെയും മുനമ്പം ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം ഫാ. ഡോ. ജോൺസൺ പങ്കേത്ത് ഉദ്ഘാടനംചെയ്തു. എഎസ്ഐ അബ്ദുൾ അസീസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഞാറക്കൽ എൽഎഫ്എച്ച്എസിൽ ലിറ്റിൽ ഫ്ലവർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടിവനം പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി ജിനി ജോൺ അധ്യക്ഷയായി.
പരിസ്ഥിതിദിനത്തോടനുബന്ധിച്ച‌് സിപിഐ എം നേതൃത്വത്തിൽ ബ്രാഞ്ചുകൾതോറും തൈകൾ നട്ടു. ഏരിയ ഉദ‌്ഘാടനം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം പി ആർ മുരളീധരൻ നിർവഹിച്ചു. ഏരിയസെക്രട്ടറി വി സലിം, ലോക്കൽ സെക്രട്ടറി രാജീവ‌് സഖറിയ എന്നിവർ സംസാരിച്ചു.
കടുങ്ങല്ലൂർ ഗവ. എൽപി സ‌്കൂളിൽ ജയപ്രകാശ‌് ഉദ‌്ഘാടനംചെയ‌്തു. പഞ്ചായത്ത‌് അംഗം ടി കെ ജയൻ അധ്യക്ഷനായി. കൃഷിഭവന്റെ സഹകരണത്തോടെ എല്ലാ വിദ്യാർഥികൾക്കും പച്ചക്കറിവിത്തുകൾ വിതരണംചെയ‌്തു.
കുട്ടമശേരി ഗവ. എച്ച‌്എസ‌്എസിൽ പ്രധാനാധ്യാപിക എസ‌് ജയശ്രീ, പിടിഎ പ്രസിഡന്റ‌് കെ എം നാസർ എന്നിവർ നേതൃത്വം നൽകി.

ജില്ലാ പൊലീസ‌് ആസ്ഥാനത്ത‌് ഡിവൈഎസ‌്പി എൻ ആർ ജയരാജ‌് വൃക്ഷത്തൈ നട്ട‌് ഉദ‌്ഘാടനംചെയ‌്തു. അഡ‌്മിനിസ‌്ട്രേറ്റീവ‌് അസിസ‌്റ്റന്റ‌് ലാലിമ്മ തോമസ‌്, മാനേജർ കെ കെ അനീഷ‌്കുമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും തൈകൾ നട്ടു.
എടത്തല എംഇഎസ‌് കോളേജ‌്  ഫോർ അഡ്വാൻസ‌്ഡ‌് സ‌്റ്റഡീസിൽ പഞ്ചായത്ത‌് പ്രസിഡന്റ‌് അബൂബക്കർ ഉദ‌്ഘാടനംചെയ‌്തു. പ്രിൻസിപ്പൽ എ താജുദ്ദീൻ, പി കെ എ ജബ്ബാർ എന്നിവർ സംസാരിച്ചു. ചെമ്പകശേരി കവലയിൽ കിസാൻസഭ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ ഉദ‌്ഘാടനംചെയ‌്തു. വെൽഫെയർ പാർടി ചൂർണിക്കര പഞ്ചായത്ത‌് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ‌് ഓഫീസ‌് വളപ്പിൽ വൃക്ഷത്തൈ നട്ട‌് സംസ്ഥാന സെക്രട്ടറി എം അലി ഉദ‌്ഘാടനംചെയ‌്തു.
എടത്തല മുതിരക്കാട്ടുമുകൾ ഇ എം എസ‌് സ‌്മാരക വായനശാലയുടെ ദിനാചരണം വാർഡ‌് അംഗം എ കെ മായാദാസൻ ഉദ‌്ഘാടനംചെയ‌്തു. കുളം സംരക്ഷിക്കുകയും ജൈവജീവിതം പിന്തുടരുകയുംചെയ്യുന്ന മരോട്ടിക്കൽ മക്കാറിന്റെ കുടുംബത്തെ ആദരിച്ചു.

നൊച്ചിമ കെഎംജെ പബ്ലിക‌് സ‌്കൂളിൽ സ‌്കൂൾമാനേജർ അനസ‌് വിരിപ്പിൽ ഉദ‌്ഘാടനംചെയ‌്തു. ചൂണ്ടി റസിഡൻസ‌് അസോസിയേഷൻ ജില്ലാ സോഷ്യൽ ഫോറസ‌്ട്രി ഡിവിഷന്റെ സഹകരണത്തോടെ വൃക്ഷത്തൈ വിതരണവും നടീലും നടത്തി. വാർഡ‌് അംഗം ജോൺസൺ ജേക്കബ‌് ഉദ‌്ഘാടനംചെയ‌്തു. ആലുവ പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി  ദിനാചരണം നടന്നു. ചടങ്ങിൽ ഭൂമിമിത്ര പുരസ‌്കാരസമർപ്പണവും നടന്നു. പ്ലാവ‌് ജയൻ ആണ‌്  ഈ വർഷത്തെ ഭൂമിമിത്ര പുരസ‌്കാരജേതാവ‌്.

ഓയിസ‌്ക ഇന്റർനാഷണൽ ആലുവ ചാപ‌്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരള ജൂഡീഷ്യൽ അക്കാദമിയിൽ അന്താരാഷ‌്ട്ര പരിസ്ഥിതിദിന സെമിനാർ നടത്തി. ജസ‌്റ്റിസുമാരായ കെ ടി ശങ്കരൻ, ബസന്ത‌്,  ടി വി അനിൽകുമാർ തുടങ്ങിയവർ അക്കാദമി വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു. ജ. കെ ടി ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ ടി വി അനിൽകുമാർ, പി ജി അജിത്ത‌്കുമാർ, എം കെ ശശിധരൻ, അഡ്വ. കെ പി രാജീവ‌ൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top