19 December Wednesday

ദേശാഭിമാനിയുടെ കരുതൽ: പാതാളം ഹയർ സെക്കൻഡറി സ്കൂളിനും സാധനങ്ങളെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

പാലക്കാട് എൻഎസ്എസ് എൻജിനിയറിങ്‌ കോളേജ് ട്രിപ്പിൾ ഇ എയ്റ്റിനയനേഴ്സ് ചാരിറ്റബ്ൾ ട്രസ്റ്റ് പ്രതിനിധികളായ ഡോ.പി ജി ലത, സി സുനിത എന്നിവർ കുട്ടികൾക്ക് ബാഗ് നൽകുന്നു

കളമശേരി
ദേശാഭിമാനി കളമശേരി ബ്യൂറോയുടെ അഭ്യർഥന മാനിച്ച് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന പാതാളത്തെ ഏലൂർ ഹയർ സെക്കൻഡറി സ്കൂളിന് പഠനോപകരണങ്ങളെത്തിച്ചു. പാലക്കാട് എൻഎസ്എസ് എൻജിനിയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ‌് ഇലക്ടോണിക് എൻജനിയറിങ‌് 1989 ബാച്ചുകാർ നേതൃത്വം നൽകുന്ന ട്രിപ്പിൾ ഇ എയിറ്റി നയനേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് ആണ് കുട്ടികൾക്കാവശ്യമായ ബാഗുകളും നോട്ട് ബുക്കുകളും നൽകിയത്. 100 കുട്ടികൾക്കുള്ള ബാഗ്, നോട്ട് ബുക്ക് എന്നിവയാണ്   കൈമാറിയത്. കഴിഞ്ഞദിവസം സ്കൂളിലെ ഓഫീസ് പ്രവർത്തനത്തിനായി കംപ്യൂട്ടറും പ്രിന്ററും നൽകി.  ദേശാഭിമാനിയുടെ നേതൃത്വത്തിൽ നേരത്തെ ഏലൂർ ഗവണ്മെന്റ് ഹൈസ്കൂളിന് കുസാറ്റ് ഫേസ് ബുക്ക് കൂട്ടായ്മ ഒരു ലക്ഷം രൂപയുടെ സഹായമെത്തിച്ചിരുന്നു. 

സ്കൂളിൽ നടന്ന  ചടങ്ങിൽ ട്രസ്റ്റ് അംഗങ്ങളായ ഡോ. പി ജി ലത, സി സുനിത എന്നിവർ  ബാഗ് വിതരണം ചെയ്തു.  ദുരിതബാധിതരായ കുട്ടികൾക്ക്  അടിവസ്ത്രങ്ങൾക്കുള്ള പണവും പ്രിൻസിപ്പലിന് കൈമാറി.  പിടിഎ പ്രസിഡന്റ് ബിന്ദു രാജ്,  പ്രിൻസിപ്പൽ ഷീല, അധ്യാപിക സുനിതകുമാരി തുടങ്ങിയവരും പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top