Top
18
Thursday, January 2018
About UsE-Paper

കര്‍ഷകസംഘം മാര്‍ച്ച് നടത്തി

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

അങ്കമാലി  >  ഇടമലയാര്‍ കനാലിലൂടെ ജലസേചനത്തിന് വെള്ളം തുറന്നുവിടണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘം അങ്കമാലി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടമലയാര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സിപിഐ എം അങ്കമാലി ഏരിയസെക്രട്ടറി കെ കെ ഷിബു ഉദ്ഘാടനംചെയ്തു.

കെ വൈ വര്‍ഗീസ് അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം എ ഗ്രേസി, കെ കെ ഗോപി, ഇ വി കമലാക്ഷന്‍, പി വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ഏരിയസെക്രട്ടറി ജീമോന്‍ കുര്യന്‍ സ്വാഗതവും ഐ പി പയസ് നന്ദിയുംപറഞ്ഞു.

തുടര്‍ന്ന് ഏരിയ പ്രസിഡന്റ് പി എന്‍ ചെല്ലപ്പന്‍ ആവശ്യമുന്നയച്ച് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് നിവേദനംനല്‍കി. കനാല്‍ വൃത്തിയാക്കുന്ന പ്രവൃത്തിയുടെ ടെന്‍ഡര്‍നടപടി പൂര്‍ത്തീകരിച്ചതായും എത്രയും വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് വെള്ളം തുറന്നുവിടാമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഉറപ്പുനല്‍കുകയും ചെയ്തതോടെ സമരപരിപാടികള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു.