22 September Saturday

നഗരസഭ കൗൺസിലർമാർ കുത്തിയിരുപ്പ് സമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018


തൃക്കാക്കര
പടമുകൾ പാലച്ചുവട് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർമാർ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസിനുമുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തി.  പൈപ്പ് നിർമാണത്തിനും മറ്റും കുഴികളെടുത്തതിനാൽ റോഡ‌്സഞ്ചാരയോഗ്യമല്ലാതായി. തുതിയൂർ പ്രദേശത്തേക്കുപോകുന്ന പ്രധാന റോഡാണിത്. സർക്കാർ ഫണ്ട് അനുവദിച്ചിട്ടും പൊതുമരാമത്തുവകുപ്പ് അധികൃതർ അനാസ്ഥ തുടരുന്ന സാഹചര്യത്തിലാണ് നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാരായ സി പി സാജിൽ, കെ എ നജീബ്, ഉമൈബ അഷറഫ്, ഉഷ പ്രവീൺ എന്നിവർ പൊതുമരാമത്ത് ഓഫീസിനുമുമ്പിൽ കുത്തിയിരുപ്പ് നടത്തിയത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top