23 September Sunday

അങ്കമാലി കെഎസ‌്ആർടിസി സ‌്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

അങ്കമാലി
അങ്കമാലി കെഎസ‌്ആർടിസി സ‌്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും  സ‌്ത്രീയാത്രക്കാർക്ക‌് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും ഡിവൈഎഫ‌്ഐ അങ്കമാലി ബ്ലോക്ക‌് സമ്മേളനം ആവശ്യപ്പെട്ടു.
സ. ‌എം ആർ വിദ്യാധരൻ നഗറിൽ (വ്യാപാരഭവൻ ഹാൾ) നടന്ന പ്രതിനിധിസമ്മേളനം സംസ്ഥാന സമിതി അംഗം ഷിജുഖാൻ ഉദ‌്ഘാടനംചെയ‌്തു.

സച്ചിൻ കുര്യാക്കോസ‌് രക്തസാക്ഷിപ്രമേയവും എൽദോ ബേബി  അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഡ്വ. ബിബിൻ വർഗീസ‌് പ്രവർത്തനറിപ്പോർട്ടും ജില്ലാ പ്രസിഡന്റ‌് ഡോ. പ്രിൻസി കുര്യാക്കോസ‌് സംഘടനാറിപ്പോർട്ടു അവതരിപ്പിച്ചു. ജില്ലാ ജോയിന്റ‌് സെക്രട്ടറി കെ വി അനിൽ, ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ
അഡ്വ. രശ‌്മി തോമസ‌്, ആർ അനീഷ‌് എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എം കെ റോയി സ്വാഗതം പറഞ്ഞു.
ബ്ലോക്ക‌് പ്രസിഡന്റ‌് പി എ അനീഷ‌് പതാക ഉയർത്തി.

സമ്മേളന പ്രതിനിധികളെല്ലാവരും എ പി കുര്യൻസ‌്മാരക ലൈബ്രറിയിൽ അംഗങ്ങളായി. അംഗത്വഫോറം ബ്ലോക്ക‌് സെക്രട്ടറിയിൽനിന്ന‌് ലൈബ്രറി സെക്രട്ടറി കെ പി റെജീഷ‌് ഏറ്റുവാങ്ങി.
സമ്മേളനം 19 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: പ്രിൻസ‌് പോൾ (പ്രസിഡന്റ‌്), ബെൻസൺ സ‌്റ്റീഫൻ, അനില ഡേവിസ‌് (വൈസ‌് പ്രസിഡന്റുമാർ), അഡ്വ. ബിബിൻ വർഗീസ‌് (സെക്രട്ടറി), സച്ചിൻ കുര്യാക്കോസ‌്, എൽദോ ബേബി (ജോയിന്റ‌് സെക്രട്ടറിമാർ), ഇ കെ അജൂപ‌് (ട്രഷറർ).
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top