25 September Tuesday

വട്ടവട അഭിമന്യു മഹാരാജാസ‌് ലൈബ്രറിക്ക‌് പുസ‌്തകം കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018


കൊച്ചി
ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികൾ അരുംകൊലചെയ‌്ത മഹാരാജാസിലെ അഭിമന്യുവിന്റെ പേരിൽ വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ‌്  ഗ്രന്ഥശാലയ‌്ക്ക‌് പുക്കാട്ടുപടി വള്ളത്തോൾ സ‌്മാരക വായനശാല പുസ‌്തകം നൽകി. പുസ‌്തകങ്ങൾ താലൂക്ക‌് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ജി സജീവൻ ജോൺ ഫെർണാണ്ടസ‌് എംഎൽഎക്ക‌് കൈമാറി. ഈ വർഷത്തെ  മികച്ച വായനശാലയ‌്ക്ക‌ുള്ള സംസ്ഥാന ലൈബ്രറി കൗൺസിൽ അവാർഡ‌് നേടിയ വായനശാലയാണ‌് പുക്കാട്ടുപടി  വള്ളത്തോൾ സ‌്മാരക വായനശാല.

പ്രധാന വാർത്തകൾ
Top