15 October Monday

പ്രതീക്ഷയുടെ അന്നവും അത്താണിയുമായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018


കൊച്ചി > മുദ്രാവാക്യങ്ങള്‍ ജീവിതത്തിലേക്ക് ഏറ്റെടുക്കലാണ് പ്രധാനമെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ച് കഴിഞ്ഞ ഒരുവര്‍ഷമായി നമുക്കുചുറ്റുമുണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ യുവജനസംഘടനയായ ഡിവൈഎഫ്ഐ ജില്ലയില്‍ കഴിഞ്ഞ ഒരുവര്‍ഷം നടത്തിയ ഇടപെടലുകളുടെ ചിത്രം മതിയാകും ഇതിന് തെളിവായി. വിശക്കുന്നവനു മുന്നില്‍ ആഹാരമായും ജീവന്‍ നിലനിര്‍ത്താന്‍ രക്തമായും കൂരയില്ലാത്തവന് വീടായും അശരണന് കൈത്താങ്ങായും പ്രകൃതിസംരക്ഷണത്തിന് കാവലാളായും ഇവരുടെ കാരുണ്യമെത്തി.

ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലയില്‍ 13 നിര്‍ധനകുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയത്. ഈ വര്‍ഷം പകുതിയാകുംമുമ്പേ 13 വീടുകളും കുടുംബങ്ങള്‍ക്ക് കൈമാറി. ജില്ലയില്‍ 25 കേന്ദ്രങ്ങളിലാണ് സൌജന്യ നീന്തല്‍പരിശീലനം നല്‍കിയത്. ഇതിനകം മൂവായിരത്തിലേറെ കുട്ടികള്‍ നീന്തല്‍ പഠിച്ചു. അടുത്തവര്‍ഷം 100 മേഖലാ കേന്ദ്രങ്ങള്‍വഴി അയ്യായിരത്തോളം പേരെ നീന്തല്‍ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

പിഎസ്സി, ബാങ്ക്, ആര്‍ആര്‍ബി, സ്റ്റാഫ് സെലക്ഷന്‍ തുടങ്ങി പരീക്ഷകളെന്തുമാകട്ടെ, ഉദ്യോഗാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി മിടുക്കരും പ്രഗത്ഭരുമായ പരിശീലകനിരയെയാണ് ഡിഎഫ്ഐയുടെ 160ഓളം മേഖലാ കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ പരീക്ഷാപരീശീലന കേന്ദ്രങ്ങളില്‍ അണിനിരത്തുന്നത്. പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള മത്സരപരീക്ഷാര്‍ഥികള്‍ക്കും പരിശീലനം നല്‍കും. സൌജന്യ ചോദ്യബാങ്ക്, മാതൃകാപരീക്ഷ എന്നിവയ്ക്കൊപ്പം അഭിമുഖപരീക്ഷ നേരിടാനും കുട്ടികളെ പ്രാപ്തരാക്കുന്നു. സൌജന്യമായാണ് പരിശീലനം.

ക്ളാസ്മുറികളിലും വീടുകള്‍ക്കുള്ളിലുമൊതുങ്ങുന്ന ബാല്യ-കൌമാരങ്ങളെ കളിമുറ്റത്തേക്കാനയിക്കാന്‍ സൌജന്യ ഫുട്ബോള്‍ പരിശീലനവും നല്‍കുന്നു. ജില്ലയിലെ 133 ഫുട്ബോള്‍ പരിശീലനകേന്ദ്രങ്ങളിലായി പരിശീലനത്തിനെത്തിയ കുട്ടികളുടെ എണ്ണം 8000ന് മുകളിലാണ്. ചിലയിടങ്ങളില്‍ കളിക്കാനെത്തുന്നവര്‍ക്കെല്ലാം പാലും പുഴുങ്ങിയ മുട്ടയും സംഘാടകര്‍ നല്‍കുന്നുണ്ട്.

ഇതിനെല്ലാമപ്പുറത്താണ് ജീവകാരുണ്യമേഖലയിലെ ഭക്ഷണദാനവും രക്തദാനവും. 197 മേഖലാ കമ്മിറ്റികളില്‍ ഒരു കമ്മിറ്റി ഒരു ദിവസം എന്ന കണക്കില്‍ ദിവസം 1800-2000 ഭക്ഷണപൊതിയാണ് എറണാകുളം മെഡിക്കല്‍ കോളേജിലെത്തിക്കുന്നത്. ഇതിനൊപ്പം 10 പേര്‍ സൌജന്യമായി മെഡിക്കല്‍ കോളേജില്‍ രക്തദാനവും നടത്തുന്നു.

റ്യളശാമിൌവെമാലൃമിമസൌഹമാ എന്നപേരില്‍ രക്തദാനത്തിനായി ഒരുമൊബൈല്‍ ആപ്ളിക്കേഷനും ഉണ്ടാക്കിയിട്ടുണ്ട്. രണ്ടുലക്ഷം പ്രവര്‍ത്തകര്‍ ഇതില്‍ അംഗങ്ങളാണ്. ആവശ്യക്കാര്‍ക്ക് ഈ ആപ്ളിക്കേഷന്‍വഴി രക്തം സൌജന്യമായി ലഭ്യമാക്കാം. ഈ പദ്ധതി വിപുലമാക്കാനുള്ള ശ്രമവും പുതുവര്‍ഷത്തിലെ ദൌത്യങ്ങളില്‍പ്പെടും.

പ്രധാന വാർത്തകൾ
Top