22 September Saturday

4 ദിനം: ഡിവൈഎഫ‌്ഐ ശുചീകരിച്ചത‌് 7840 വീട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

 കൊച്ചി > നാലുദിവസംകൊണ്ട‌് ഡിവൈഎഫ‌്ഐ യൂത്ത‌് ബ്രിഗേഡ‌് വൃത്തിയാക്കിയത‌് 7,840 വീടുകൾ. കൂടാതെ നിരവധി ദുരിതാശ്വാസക്യാമ്പുകളും അങ്കണവാടികളും. ചളിയിൽ മുങ്ങിയ വ്യാപാരസ്ഥാപനങ്ങളും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുമെല്ലാം ഇവർ മാലിന്യമുക്തമാക്കി.

ആയിരക്കണക്കിന്  യൂത്ത് ബ്രിഗേഡ്  പ്രവർത്തകർ എറണാകുളം ജില്ലയിൽ ശുചീകരണം തുടരുകയാണ‌്. കണ്ണൂരിൽനിന്ന‌് 1000 പേരും  കാസർകോട‌്, കോഴിക്കോട് ജില്ലകളിൽനിന്ന് 300 വീതം പേരുമെത്തി. ജില്ലയിലെ മൂവായിരത്തോളം അംഗങ്ങളും ബൃഹത‌്‌യജ്ഞത്തിൽ പങ്കാളികളായി.

 പറവൂർ, ആലങ്ങാട്, നെടുമ്പാശേരി മേഖലയിലാണ‌് വെള്ള ബനിയനും തൊപ്പിയും ധരിച്ച‌് യുവാക്കൾ നാടിന്റെ കണ്ണീരൊപ്പാൻ രംഗത്തിറങ്ങിയത‌്. ശുചീകരണത്തിനുള്ള ഉപകരണങ്ങളും ബ്ലീച്ചിങ‌് പൗഡറും ലോഷനുകളും ആയിട്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്.  ബുധനാഴ‌്ചവരെ ദുരിതമേഖലകളിൽ തീവ്രശുചീകരണം നടത്തുമെന്ന്  ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ് അരുൺകുമാർ പറഞ്ഞു.  സേവനം ആവശ്യമുള്ളവർക്ക‌് ഫോൺ: 9061858430

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top