20 September Thursday

പട്ടികജാതി ക്ഷേമസമിതി കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

 

 
അരൂർ
പട്ടികജാതി ക്ഷേമസമിതി എഴുപുന്ന മേഖലാ കൺവൻഷൻ ഏരിയ വൈ‌സ‌്പ്രസിഡന്റ് കെ പ്രഭാകരൻ ഉദ്ഘാടനംചെയ‌്തു. പി ഡി ഹരിദാസ് അധ്യക്ഷനായി. എ കെ ഉദയകുമാർ, ആർ ജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ഡി ഹരിദാസ് (പ്രസിഡന്റ‌്), പി കെ മധുക്കുട്ടൻ (സെക്രട്ടറി), ജി നാരായണൻ (ട്രഷറർ).
എരമല്ലൂർ മേഖലാ കൺവൻഷൻ കെ പ്രഭാകരൻ ഉദ്ഘാടനംചെയ‌്തു. കെ സദാനന്ദൻ അധ്യക്ഷനായി. എ കെ ഉദയകുമാർ, പി എൻ മോഹനൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: കെ എസ് ലെനിൻ (പ്രസിഡന്റ‌്)കെ സദാനന്ദൻ (സെക്രട്ടറി), തിലകൻ (ട്രഷറർ).
വയലാർ വെസ‌്റ്റ‌് മേഖലാ കൺവൻഷൻ സിപിഐ എം ലോക്കൽ സെക്രട്ടറി പി കെ സജിമോൻ ഉദ്ഘാടനംചെയ‌്തു. കെ കെ കുമാരൻ അധ്യക്ഷനായി. പി വി ശശി, എം മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ കുമാരൻ (പ്രസിഡന്റ‌്), എം എം രമണൻ (സെക്രട്ടറി), ബാബുജി (ട്രഷറർ).
പ്രധാന വാർത്തകൾ
Top