21 November Wednesday
വ്യാജപ്രചാരണം

പി പി ചിത്തരഞ‌്ജൻ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018

 

 
 
ആലപ്പുഴ
ഡിവൈഎഫ‌്ഐയെയും തന്നെ  വ്യക്തിപരമായും അധിക്ഷേപിക്കുംവിധം തേജസ‌് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട‌് മത്സ്യഫെഡ‌് ചെയർമാൻ പി പി ചിത്തരഞ‌്ജൻ ജില്ലാ പൊലീസ‌് സ‌ൂപ്രണ്ടിന‌് പരാതി നൽകി. വാർത്ത നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച‌് തന്നെ വർഗീയമായി ഒറ്റപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ലെന്നും ചിത്തരഞ‌്ജൻ വ്യക്തമാക്കി. 
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആയിരക്കണക്കിന‌് യുവാക്കൾ ഡിവൈഎഫ‌്ഐയിൽ അണിനിരക്കുന്നതിൽ അസൂയപൂണ്ട വർഗീയവാദികളാണ‌് വ്യാജവാർത്തയ‌്ക്കു പിന്നിൽ.  വ്യാജവാർത്തയിൽ പരാമർശിക്കുന്ന ഡിവൈഎഫ‌്ഐ ആലിശേരി മേഖലാ സമ്മേളനത്തിൽ താൻ പങ്കെടുത്തിട്ടില്ല. നെറികെട്ട പ്രചാരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും ചിത്തരഞ‌്ജൻ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
Top