22 November Thursday

ദുരിതാശ്വാസ ക്യാമ്പിൽ ചൂൽ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 മാരാരിക്കുളം 

ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിലേയ‌്ക്ക‌് മടങ്ങുന്നവർക്ക് ചാരങ്കാട്ട് കമ്പനി ചൂൽ നൽകി. വീടും പരിസരവും വൃത്തിയാക്കുന്നതിന് 5000 ഈർക്കിലി ചൂലാണ‌് കണിച്ചുകുളങ്ങര ദുരിതാശ്വാസ  ക്യാമ്പിലെത്തിച്ചത്. നാഗർകോവിലിൽ നിന്നും കൊണ്ടുവന്ന ഈർക്കിലി ചൂലാണ് ക്യാമ്പംഗങ്ങൾക്ക് നൽകിയത്. കമ്പനി മാനേജിങ‌് ഡയറക‌്ടർ സി ആർ ദേവരാജിൽ നിന്നും മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി പ്രിയേഷ് കുമാർ ഏറ്റുവാങ്ങി. കമ്പനി ഡയറക‌്ടർമാരായ വിജയഘോഷ്, ഋഷി എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top