20 September Thursday

രക്ഷാദൗത്യം പൂർത്തിയാക്കി എൻഡിആർഎഫ് സംഘം മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 ചെങ്ങന്നൂർ

രക്ഷാദൗത്യത്തിൽ ചെങ്ങന്നൂരിൽ ഭൗത്യം പൂർത്തിയാക്കി ദേശീയ ദുരന്ത നിവാരണ സേന മടങ്ങി. പ്രളയജലം മൂടിയ ചെങ്ങന്നൂരിലെ വിവിധ ഭാഗങ്ങളിൽ നിന്നും 1816 പേരുടെ ജീവനാണ് ഇവർ രക്ഷിച്ചത്. വെള്ളപ്പൊക്കത്തിൽ ചെങ്ങന്നൂരിലേക്ക് ആദ്യം പാഞ്ഞെത്തിയത് എൻഡിആർഎഫ് ആണ്. രക്ഷാദൗത്യം പൂർത്തിയായതിന‌് പിന്നാലെ പുനരധിവാസ പ്രവർത്തനങ്ങളിലും സേന സജീവമായിരുന്നു. പമ്പാനദി കരകവിഞ്ഞൊഴുകിയ 15ന‌് രാത്രി തന്നെ എൻഡിആർഎഫ് ആർക്കോണം ഫോർ എൻ റജിമെന്റിലെ 25 അംഗ സംഘം   ചെങ്ങന്നൂരിൽ എത്തിയിരുന്നു. രാത്രി 11 മണിയോടെ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇൻസ‌്പെക‌്ടർ ആർ സി ഓല, മലയാളിയായ എഎസ്ഐ രാജു തോമസ് എന്നിവരാണ് നേത‌ൃത്വം നൽകിയത്.
   വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായിരുന്ന ചെങ്ങന്നൂരിലെ മംഗലം, ഇടനാട് ഭാഗങ്ങളിൽ ഇവർ നടത്തിയ രക്ഷാപ്രവർത്തനം ആളപായം കുറച്ചു.  മത്സ്യത്തൊഴിലാളി വള്ളങ്ങൾ പൂർണമായി വിജയിക്കാതിരുന്ന ഇവിടെ എൻഡിആർഎഫ് തങ്ങളുടെ വായു നിറച്ച 6 ഐആർബി  ബോട്ടുകൾ  ഉപയോഗിച്ചാണ്  ആളുകളെ കരയ‌്ക്കെത്തിച്ചത്. ഏഴുനാൾ നീണ്ട രക്ഷാപ്രവർത്തനത്തിൽ സേനയിലെ ഒരാളുടെ കൈവിരൽ നഷ‌്ടമായി. മറ്റൊരാളുടെ കാലിൽ ഗുരുതരമായി പരിക്കേറ്റു. മരങ്ങളിൽ തട്ടി മൂന്നു ബോട്ടുകൾ തകർന്നു .സജി ചെറിയാൻ എംഎൽഎ ഇവരുടെ സേവനത്തെ അഭിനന്ദിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top