24 September Monday
എസി റോഡ്‌

വെള്ളം വറ്റിക്കാൻ ശക്തിയേറിയ പമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
 
ആലപ്പുഴ
എസി റോഡിലെ നസ്രത്ത‌് ജങ‌്ഷൻ, മങ്കൊമ്പ‌് എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ വലിയ പമ്പുകൾ ഉപയോഗിച്ച‌് പമ്പിങ‌് പുരോഗമിക്കുന്നു. ഇതേ രീതിയിൽ പമ്പിങ‌് നടത്തി വെള്ളം വറ്റിച്ചാൽ രണ്ട‌് ദിവസത്തിനകം ആലപ്പുഴയിൽ നിന്നും ചങ്ങനാശേരിക്ക‌് നേരിട്ട‌് ബസുകൾ ഓടിത്തുടങ്ങാൻ സാധിക്കുമെന്ന‌് കെഎസ‌്ആർടിസി അറിയിച്ചു. കൈനകരി ഭാഗം ഇപ്പോഴും വെള്ളക്കെട്ടാണ‌്.
 നിലവിൽ ചങ്ങനാശേരിയിൽ നിന്നും പള്ളിക്കൂട്ടുമ്മ വരെയും ആലപ്പുഴയിൽ നിന്നുള്ള ബസുകൾ കൈനകരി ജങ‌്ഷൻ വരെയുമാണ‌് സർവീസ‌് നടത്തുന്നത‌്. പൂപ്പള്ളി‐ കഞ്ഞിപ്പാടം‐ ചമ്പക്കുളം വഴിക്കും രണ്ട‌് ദിവസത്തിനകം വെള്ളമിറങ്ങിയാൽ സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന‌്  കെഎസ‌്ആർടിസി അറിയിച്ചു.
പ്രധാന വാർത്തകൾ
Top