15 October Monday

മദ്യം വിറ്റ ബിജെപിക്കാരന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 27, 2017

അമ്പലപ്പുഴ > മത്സ്യകച്ചവടത്തിന്റെ മറവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വിറ്റ ബിജെപി പ്രവര്‍ത്തകനെ എക്സൈസ് സംഘം പിടികൂടി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം നടുവിലെ വീട്ടില്‍ അജിത്തി (54)നെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഉനൈസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

എല്ലാ മാസവും ഒന്നാം തീയതിയും മറ്റ് വിശേഷദിവസങ്ങളിലും ബൈക്കില്‍ സഞ്ചരിച്ച് മദ്യവില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. ക്രിസ്മസ് പ്രമാണിച്ച് വില്‍പ്പനക്ക് ഇയാള്‍ മദ്യം വാങ്ങി സൂക്ഷിച്ചിരുന്നു. 21 കുപ്പികളിലായി സൂക്ഷിച്ച 11 ലിറ്റര്‍ മദ്യവും കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ അജീബ്, അബ്ദുള്‍ഷുക്കൂര്‍, സാബു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രധാന വാർത്തകൾ
Top