16 October Tuesday

ഇവർ, ഇവരാണ‌് അധ്യാപകരത‌്നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

ചുനക്കര ഗവ. ഹയർസെക്കൻഡറി അധ്യാപകരും ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിയിലേക്ക് നൽകുന്നതിനായി പ്രിൻസിപ്പൽ കെ പൊന്നമ്മയ‌്ക്ക‌് കൈമാറുന്നു

 ചാരുംമൂട് | മണ്ണഞ്ചേരി

ചുനക്കര ഗവ. ഹയർസെക്കൻഡറി സ‌്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിലെ മുഴുവൻ അധ്യാപകരുടേയും ജീവനക്കാരുടേയും ഒരു മാസത്തെ ശമ്പളമായ 11,43,350 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. സാലറി ചലഞ്ച് സമ്മതപത്രം ഹയർസെക്കൻഡറി സ‌്റ്റാഫ് സെക്രട്ടറി ബി അജയകുമാർ പ്രിൻസിപ്പൽ കെ പൊന്നമ്മയ‌്ക്ക‌് കൈമാറി. 16 അധ്യാപകരും രണ്ട് ജീവനക്കാരുമാണ് ഇവിടെയുള്ളത്. പ്രിൻസിപ്പൽ കെ പൊന്നമ്മ, എ സോജ, ബി രാജശ്രീ, ആർ രാധികാദേവി, എൽ ഹരി, ബി അജയകുമാർ, സാം കോസ‌്മോസ്, വി ഗീത, റേയ്ച്ചൽ ദാനിയേൽ, പി വി അശോകൻ, എസ് ഷെജില, കെ എം സിന്ധു, എസ് ബിന്ദു, പി പ്രീത, എ ബിന്ദു, ഡോ. ശോഭനാകുമാരി, മുരളീ മനോഹർ, പി ആർ ക‌ൃഷ‌്ണദാസ്, എന്നിവരാണ് പണം നൽകുന്നത്. ഹയർസെക്കൻഡറി വിദ്യാർഥികൾ നേരത്തേ 56,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. 
യോഗത്തിൽ ചുനക്കര പഞ്ചായത്ത് വൈസ‌് പ്രസിഡന്റ് സുരേഷ് പുലരി അധ്യക്ഷനായി.  പഞ്ചായത്ത് അംഗം വി ആർ രാജേഷ്, എ സോജ, എൽ ഹരി, പി വി അശോകൻ, മുരളീ മനോഹർ എന്നിവർ സംസാരിച്ചു. 
മണ്ണഞ്ചേരി തമ്പകച്ചുവട് ഗവ. യുപി സ്‌കൂളിൽ 23 അധ്യാപകരും രണ്ട് ജീവനക്കാരുമുൾപ്പെടെ മുഴുവൻ പേരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സാലറി ചലഞ്ച് ദൗത്യം ഏറ്റെടുത്തു. ഇവരുടെ സമ്മതപത്രം ലഭിച്ചതായി ഹെഡ്മിസ്ട്രസ് ഉഷ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top